വാഷിങ്ടൺ: യുഎസ് മുൻ പ്രസിഡൻ്റും നൊബേൽ സമ്മാന ജേതാവുമായ ജിമ്മി കാർട്ടർ (100) അന്തരിച്ചു. ജോർജിയ പ്ലെയിൻസിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. മകൻ ജെയിംസ് ഇ കാർട്ടറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അമേരിക്കയുടെ 39ാമത്തെ പ്രസിഡൻ്റായിരുന്നു കാര്‍ട്ടര്‍.
മെലനോമ എന്ന അതീവ ഗുരുതരാവസ്ഥയിലുള്ള കാൻസർ ബാധിച്ച് അദ്ദേഹം പിന്നീട് അതിനെ അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഡെമോക്രാറ്റ് നേതാവുമായിരുന്ന കാർട്ടർ 1977 മുതൽ 1981വരെ യുഎസ് പ്രസിഡൻ്റായി സേവനമനുഷ്‌ഠിച്ചു. ഭാര്യ റോസ്ലിൻ കഴിഞ്ഞ നവംബറിൽ തൻ്റെ 96ാമത്തെ വയസിൽ അന്തരിച്ചു. കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ വീട്ടിൽ ഹോസ്‌പിസ് ചികിത്സയിൽ കഴിയുകയായിരുന്നു. 2002ലാണ് സമാധാനത്തിനുള്ള നോബേൽ സമ്മാനം അദ്ദേഹത്തിന് ലഭിച്ചത്. ലോകമെമ്പാടും ജനാധിപത്യവും മനുഷ്യാവകാശങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്കാണ് നൊബേൽ സമ്മാനം നൽകി അദ്ദേഹത്തെ ആദരിച്ചത്.
അനുശോചനം രേഖപ്പെടുത്തി ജോ ബൈഡന്‍: ജിമ്മി കാർട്ടറിൻ്റെ വേർപാടിൽ യുഎസ് പ്രസിഡൻ്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും അനുശോചനം രേഖപ്പെടുത്തി. കാർട്ടർ ഒരു നല്ല നേതാവും രാഷ്ട്രതന്ത്രജ്ഞനും മനുഷ്യസ്‌നേഹിയുമായിരുന്നെന്ന് ബൈഡൻ വിശേഷിപ്പിച്ചു. സമാധാനം, പൗരാവകാശങ്ങൾ എന്നിവ നിലനിർത്തുന്നതിനായി ആജീവനാന്തം അദ്ദേഹം പരിശ്രമിച്ചുവെന്ന് ബൈഡൻ കൂട്ടിച്ചേർത്തു.
Also Read: വിമാനം റഷ്യ വെടിവച്ചിട്ടത് തന്നെയെന്ന് അസര്‍ബെയ്‌ജാന്‍ പ്രസിഡന്‍റ്; മനഃപൂര്‍വമല്ലെന്നും വിശദീകരണം