ന്യൂഡൽഹി:ഏകദിന ലോകകപ്പിനിടെ കണങ്കാലിനേറ്റ പരിക്കിന് ശസ്‌ത്രക്രിയയ്ക്ക് വിധേയനായ ഇന്ത്യൻ പേസർ മുഹമ്മദ് ഷമി (Mohammed Shami) വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi). എക്സ് പോസ്റ്റിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഹമ്മദ് ഷമിയ്‌ക്ക് എത്രയും വേഗം കളിക്കളത്തിലേക്ക് മടങ്ങിയെത്താന്‍ കഴിയട്ടെ എന്ന് ആശംസിച്ചിരിക്കുന്നത്. തന്നിള്ള ധൈര്യത്താല്‍ ഷമിക്ക് അതിന് കഴിയുമെന്ന് ഉറപ്പുള്ളതായും അദ്ദേഹം എക്‌സില്‍ എഴുതി.
"എത്രയും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു. ഉള്ളിലുള്ള ധൈര്യത്താല്‍ ഈ പരിക്കിനെ മറികടന്ന് നിനക്ക് തിരിച്ചെത്താന്‍ കഴിയുമെന്ന് എനിക്ക് പൂര്‍ണ ഉറപ്പുണ്ട്" നരേന്ദ്ര മോദി തന്‍റെ എക്‌സ് അക്കൗണ്ടില്‍ കുറിച്ചു.
ലണ്ടനില്‍ വച്ച് നടന്ന ശസ്‌ത്രക്രിയ വിജയകരമാണെന്ന് നേരത്തെ മുഹമ്മദ് ഷമി ആരാധകരെ അറിയിച്ചിരുന്നു. പരിക്ക് ഭേദമാവാന്‍ സമയം വേണ്ടിവരുമെന്നും എന്നാല്‍ അധികം വൈകാതെ തന്നെ തിരിച്ചെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും തന്റെ എക്‌സ് അക്കൗണ്ടിലൂടെയായിരുന്നു 33-കാരന്‍ അറിയിത്. ആശുപത്രിക്കിടക്കിയില്‍ നിന്നെടുത്ത ഏതാനും ചിത്രങ്ങളും താരം ഇതോടൊപ്പം പങ്കുവക്കുകയും ചെയ്‌തിരുന്നു.
കഴിഞ്ഞ ഏകദിന ലോകകപ്പിലെ (Cricket World Cup 2023) ഇന്ത്യയുടെ ഹീറോയാണ് മുഹമ്മദ് ഷമി. ടീമിന്‍റെ ആദ്യ നാല് മത്സരങ്ങളില്‍ പുറത്തിരിക്കേണ്ടി വന്ന താരത്തിന് പിന്നീടായിരുന്നു പ്ലേയിങ് ഇലവനില്‍ ഇടം ലഭിച്ചത്. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് പരിക്കേറ്റതായിരുന്നു ഇതിന് വഴിയൊരുക്കിയത്.