കാൺപൂർ: കാൺപൂരിൽ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ മുൻ നായകൻ മോമിനുൾ ഹഖ് സെഞ്ച്വറി നേടി. ഇതോടെ ഇന്ത്യയിൽ ടെസ്റ്റ് സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ബംഗ്ലാദേശ് ബാറ്ററായി മോമിനുൾ. ബംഗ്ലാദേശിനായി ഏറ്റവുമധികം സെഞ്ച്വറി നേടിയ റെക്കോർഡും താരം സ്വന്തമാക്കി. 172 പന്തിലാണ് മോമിനുൾ തന്‍റെ 13-ാം ടെസ്റ്റ് സെഞ്ച്വറി നേടി. ഇന്ത്യയിൽ സെഞ്ച്വറി നേടിയ ആദ്യ ബംഗ്ലാദേശ് താരം മുഷ്‌ഫിഖുർ റഹീമാണ്.
തന്‍റെ ഒന്നാം ദിവസത്തെ സ്‌കോർ 40ൽ നിന്ന് പുനരാരംഭിച്ചപ്പോൾ മഴയും നനഞ്ഞ ഔട്ട്‌ഫീൽഡ് കാരണം രണ്ടര ദിവസത്തെ കളി നഷ്‌ടമായി. ശേഷം വീണ്ടും താരം ബാറ്റിങ്ങിന് ഇറങ്ങി. 16 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു മോമിനുന്‍റെ ഇന്നിങ്‌സ്. താരത്തിന്‍റെ സെഞ്ച്വറി ബംഗ്ലാദേശിനെ 66 ഓവറിൽ 205/6 എന്ന നിലയിൽ എത്തിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
29/2 എന്ന മോശം തുടക്കത്തിന് ശേഷം ബംഗ്ലാദേശിനെ കെട്ടിപ്പടുക്കുന്നതിൽ മോമിനുൾ ഹക്ക് നിർണായക പങ്ക് വഹിച്ചു. ക്യാപ്റ്റൻ നജ്‌മുൽ ഹുസൈൻ ഷാന്‍റോയ്‌ക്കൊപ്പം 51 റൺസിന്‍റെ കൂട്ടുകെട്ട് താരമുണ്ടാക്കി. എന്നാല്‍ മറ്റ് ബാറ്റർമാരിൽ നിന്ന് കാര്യമായ പിന്തുണ ലഭിക്കാത്തതിനാല്‍ ബംഗ്ലാദേശ് 233 റൺസിന് പുറത്തായി.
തന്‍റെ 65-ാം ടെസ്റ്റിൽ,37-ലധികം ശരാശരിയിൽ 4,200-ലധികം റൺസ് നേടിയ മോമിനുൾ ബംഗ്ലാദേശിന്‍റെ ക്രിക്കറ്റ് വിജയത്തിൽ ഗണ്യമായ സംഭാവനയാണ് നൽകിയത്. ടെസ്റ്റ് ക്രിക്കറ്റിൽ റൺ സ്കോറില്‍ മുഷ്ഫിഖുർ റഹീം, തമീം ഇഖ്ബാൽ, ഷാക്കിബ് അൽ ഹസൻ തുടങ്ങിയവര്‍ക്ക് പിന്നാണ് മോമിനുല്‍ പിന്നിൽ മാത്രം.
ബംഗ്ലാദേശിന്‍റെ അവസാന വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജ, അശ്വിന് ശേഷം ഏറ്റവും വേഗത്തിൽ ടെസ്റ്റ് ക്രിക്കറ്റിൽ 300 വിക്കറ്റ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി.
Also Read:ടി20 പരമ്പര; ദക്ഷിണാഫ്രിക്കക്കെതിരേ അയർലൻഡിന് ചരിത്ര വിജയം - IRELAND BEAT SOUTH AFRICA