സിഡ്‌നി: ഓസ്‌ട്രേലിയയിൽ ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യൻ ബൗളറായി ജസ്പ്രീത് ബുംറ. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന ബോർഡർ ഗവാസ്‌കർ ട്രോഫിയുടെ അഞ്ചാം ടെസ്റ്റിന്‍റെ രണ്ടാം ദിനത്തിൽ മർനസ് ലബുഷാനെയെ പുറത്താക്കിയാണ് ബുംറ നേട്ടം കൈവരിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പരമ്പരയിൽ ഇതുവരെ 32 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിൽ ഒരു ഇന്ത്യൻ ബൗളറുടെ വിക്കറ്റ് നേട്ടമാണ് ഇന്ന് പിറന്നത്. 1977-78 പരമ്പരയിലെ അഞ്ച് മത്സരങ്ങളിൽ നിന്ന് 31 ടെസ്റ്റ് വിക്കറ്റുകൾ നേടിയ വെറ്ററൻ സ്‌പിന്നർ ബിഷൻ സിങ് ബേദിയുടെ പേരിലായിരുന്നു നേരത്തെ ഈ റെക്കോർഡ്.
ഐസിസി ടെസ്റ്റ് ബൗളിങ് റാങ്കിങ്ങില്‍ ബുംറ കുതിച്ചുയരുകയാണ്. നിലവിൽ 907 റേറ്റിങ് പോയിന്‍റുമായി പട്ടികയില്‍ ഒന്നാമതാണ്. ഇത് ഒരു ഇന്ത്യൻ ബൗളറുടെ എക്കാലത്തെയും ഉയർന്ന നേട്ടമാണിത്. ആകെ കളിച്ച 13 മത്സരങ്ങളിൽ നിന്ന് 14.92 ശരാശരിയിൽ 71 വിക്കറ്റ് വീഴ്ത്തി ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ റെക്കോർഡ് താരം സൃഷ്ടിച്ചു. അതിൽ അഞ്ച് തവണ 5 വിക്കറ്റ് നേട്ടവും ഉൾപ്പെടുന്നു. നടന്നുകൊണ്ടിരിക്കുന്ന പരമ്പരയിൽ 5 മത്സരങ്ങളിൽ 9 ഇന്നിങ്‌സുകളില്‍ നിന്നായി 13.06 എന്ന മികച്ച ശരാശരിയോടെ ആകെ 32 വിക്കറ്റുകൾ ബുംറ സ്വന്തമാക്കി.
🚨 HISTORY BY JASPRIT BUMRAH. 🚨
— Mufaddal Vohra (@mufaddal_vohra) January 3, 2025
- Bumrah with 32 wickets becomes the most successful Indian bowler in a single Australian tour, surpassing Bishan Singh Bedi's 31 wickets. 🐐 pic.twitter.com/f7OsVdUmpQ
ജസ്പ്രീത് ബുംറയ്ക്ക് പരിക്ക്:
സിഡ്‌നിയിൽ നടക്കുന്ന അഞ്ചാം ടെസ്റ്റിന്‍റെ രണ്ടാം ദിനം ക്യാപ്റ്റൻ ജസ്പ്രീത് ബുംറയ്ക്ക് പരിക്കേറ്റിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം രണ്ടാം സെഷന്‍റെ തുടക്കത്തിൽ ഒരു ഓവർ എറിഞ്ഞ് ഉടൻ കളം വിട്ട താരം പിന്നീട് ഫീൽഡിൽ തിരിച്ചെത്തിയിട്ടില്ല. പരിക്ക് എങ്ങനെ, എപ്പോൾ സംഭവിച്ചുവെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ബുംറയ്‌ക്ക് പകരം സ്റ്റാർ ബാറ്റര്‍ വിരാട് കോലിയാണ് ഇപ്പോൾ ഇന്ത്യൻ ടീമിനെ നയിക്കുന്നത്.
ബുംറയുടെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് ഇതുവരെ വിവരമില്ല. അധികം വൈകാതെ താരം കളത്തിലിറങ്ങുമെന്നാണ് സൂചന. നിർണായക മത്സരത്തിൽ ബുംറ കളത്തിലിറങ്ങുക എന്നത് ഇന്ത്യൻ ടീമിനെ സംബന്ധിച്ച് വളരെ പ്രധാനമാണ്. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തിൽ 141 റൺസെന്ന നിലയിലാണ്.
Also Read: തിരിച്ചടിക്കാന്‍ ലങ്കന്‍ പട; ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്‌ക്ക് നാളെ തുടക്കം - NZ VS SL 1ST ODI