കേരളം

kerala

ETV Bharat / sports

മനു ഭാക്കറിന്‍റെ പാരീസ് ഒളിമ്പിക്‌സിലെ മെഡലുകൾ നിറം മങ്ങി; മാറ്റിനല്‍കിയേക്കും - MANU BHAKER MEDAL DAMAGED

നിരവധി കായികതാരങ്ങൾ തങ്ങളുടെ കേടുവന്ന മെഡലുകളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‌തിരുന്നു.

MANU BHAKER OLYMPICS MEDAL  MANU BHAKER NEWS  MANU BHAKER OLYMPIC MEDALS DAMAGED  മനു ഭാക്കര്‍ പാരീസ് ഒളിമ്പിക്‌സ്
Manu Bhaker (ANI)

By ETV Bharat Kerala Team

Published : Jan 15, 2025, 4:24 PM IST

ന്യൂഡൽഹി:ഇന്ത്യയുടെ സ്റ്റാർ ഷൂട്ടർ മനു ഭാക്കറിന്‍റെ പാരീസ് ഒളിമ്പിക്‌സിലെ രണ്ട് വെങ്കല മെഡലുകൾക്ക് പകരം സമാനമായ മെഡലുകൾ നൽകിയേക്കും. താരം തന്‍റെ മെഡലുകൾ നശിച്ചുവെന്ന് പരാതിപ്പെട്ടിരുന്നു. കൂടാതെ കഴിഞ്ഞ ദിവസങ്ങളിൽ നിരവധി കായികതാരങ്ങൾ തങ്ങളുടെ കേടുവന്ന മെഡലുകളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‌തിരുന്നു.

ETV Bharat Kerala WhatsApp ചാനലിൽ ചേരാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

മെഡലുകളുടെ നിറം മാറുന്നതിനെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ചതിനാല്‍, നാശമായ മെഡലുകൾ മാറ്റി നല്‍കുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) പറഞ്ഞു. ഇവ യഥാർത്ഥ മെഡലുകളുമായി സാമ്യമുള്ളതായിരിക്കും. മോണീ ഡി പാരീസ് (ഫ്രഞ്ച് സ്റ്റേറ്റ് മിന്‍റ്) ആണ് മെഡലുകൾ നിർമിച്ചത്.

ഫ്രാൻസിന്‍റെ നാണയങ്ങളും കറൻസികളും അച്ചടിക്കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഫ്രഞ്ച് സ്റ്റേറ്റ് മിന്‍റ്. ഓരോ ഒളിമ്പിക് മെഡലിന്‍റേയും മധ്യഭാഗത്ത് ഘടിപ്പിച്ച ഇരുമ്പ് കഷണങ്ങൾക്ക് 18 ഗ്രാം ഭാരമുണ്ട്.

പാരീസ് ഒളിമ്പിക് ഓർഗനൈസിങ് കമ്മിറ്റി മോനീ ഡി പാരീസുമായി ചേർന്ന് പ്രവർത്തിക്കുന്നതിനാൽ കേടുപാടുകൾ സംഭവിച്ചതും വികലവുമായ എല്ലാ മെഡലുകളും വരും ആഴ്ചകളിൽ മാറ്റിനല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

സ്വാതന്ത്ര്യാനന്തരം ഒരേ ഒളിമ്പിക്‌സിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ അത്‌ലറ്റാണ് മനു ഭാക്കര്‍. വ്യക്തിഗത 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിൽ വെങ്കല മെഡൽ നേടിയാണ് താരം ഗെയിംസിൽ ഇന്ത്യയുടെ മെഡൽ അക്കൗണ്ട് തുറന്നത്. കൂടാതെ ഒളിമ്പിക് മെഡൽ നേടുന്ന രാജ്യത്തെ ആദ്യത്തെ വനിതാ ഷൂട്ടറുമായി. 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ സരബ്ജോത് സിങ്ങിനൊപ്പം വെങ്കല മെഡൽ നേടിയ മനു അവിശ്വസനീയ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ സഖ്യമായി മാറി.

ABOUT THE AUTHOR

...view details