മുൻ മാഞ്ചസ്റ്റർ സിറ്റി നായകനും മാനേജറും പരിശീലകനുമായ ടോണി ബുക്ക് (90) അന്തരിച്ചു. ക്ലബ് തന്നെയാണ് ഔദ്യോഗികമായി മുൻ ഇതിഹാസ താരത്തിന്‍റെ മരണ വാര്‍ത്ത അറിയിച്ചത്. 1966-ൽ 31-ാം വയസ്സിൽ സിറ്റിയിൽ ചേർന്ന ടോണി അടുത്ത വർഷം ടീമിന്‍റെ നായകനായി. എഫ്എ കപ്പ്, ലീഗ് കപ്പ്, ഫസ്റ്റ് ഡിവിഷൻ കിരീടം, യൂറോപ്യൻ കപ്പ് വിന്നേഴ്‌സ് കപ്പ് എന്നിവയുൾപ്പെടെ അഞ്ച് പ്രധാന കിരീടങ്ങൾ നേടിയെടുക്കാൻ താരം ടീമിനെ നയിച്ചു.
ETV Bharat Kerala WhatsApp ചാനലിൽ ചേരാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
'മാഞ്ചസ്റ്റർ സിറ്റി മുൻ ക്യാപ്റ്റനും മാനേജരുമായ ടോണി ബുക്കിന്‍റെ (90) വേർപാട് വളരെ ദുഃഖത്തോടെയും ഹൃദയ ഭാരത്തോടെയും ഞങ്ങൾ അറിയിക്കുകയാണ്. മാഞ്ചസ്റ്റർ സിറ്റിയെ ഉയർന്ന പദവിയിലേക്ക് രൂപപ്പെടുത്തുന്നതിൽ ബുക്ക് പ്രധാന പങ്കുവഹിച്ചു.
അറുപത് വർഷത്തോളം ടോണി സിറ്റിയെ രൂപപ്പെടുത്താൻ സഹായിച്ചു. കളിക്കാരൻ, ക്യാപ്റ്റൻ, മാനേജർ എന്നീ നിലകളിൽ അദ്ദേഹം സംഭാവന നൽകിയതിൽ മാത്രമല്ല, സ്വയം പെരുമാറിയ രീതിയിലും-സിറ്റി ചെയർമാൻ ഖൽദൂൻ അൽ മുബാറക് പ്രസ്താവനയിൽ പറഞ്ഞു. അഭൂതപൂർവമായ വിജയം കെട്ടിപ്പടുക്കാൻ കഴിയുന്ന അടിത്തറയിടാൻ സഹായിച്ച അദ്ദേഹത്തെ ഞങ്ങളെ പിന്തുണക്കുന്നവര്‍ എന്നെന്നും ഓർക്കും- സിറ്റി കുറിച്ചു.
1974-ൽ ടോണി ബുക്ക് തന്‍റെ പ്രൊഫഷണൽ കരിയറിൽ നിന്ന് വിരമിച്ചു. 1966 നും 1974 നും ഇടയിൽ 315 മത്സരങ്ങളാണ് ബുക്ക് കളിച്ചത്. തുടർന്ന് 1974 മുതൽ 1979 വരെ മാനേജർമാരായിരുന്നു. 1976-ലെ ലീഗ് കപ്പ് വിജയത്തിലേക്ക് ടീമിനെ നയിക്കുകയും അടുത്ത സീസണിൽ ഡിവിഷൻ വൺ റണ്ണേഴ്‌സ്-അപ്പ് ഫിനിഷ് ചെയ്യാൻ സഹായിക്കുകയും ചെയ്‌തു.