മാഡ്രിഡ് : സൂപ്പര്‍ താരം കാര്‍ലോസ് അല്‍കാരസ് മാഡ്രിഡ് ഓപ്പണ്‍ ടെന്നീസില്‍ നിന്നും പുറത്ത്. ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ റഷ്യയുടെ ഏഴാം സീഡ് ആന്ദ്രേ റുബ്ലേവ് ആണ് അല്‍കാരസിനെ പരാജയപ്പെടുത്തിയത്. തോല്‍വിയോടെ, മാഡ്രിഡ് ഓപ്പണില്‍ തുടര്‍ച്ചയായ മൂന്നാം തവണ ചാമ്പ്യനാകുന്ന ആദ്യ താരം എന്ന നേട്ടം സ്വന്തമാക്കാനുള്ള അവസരമാണ് അല്‍കാരസിന് നഷ്‌ടമായത്. സ്കോര്‍: 4-6, 6-3, 6-2
ക്വാര്‍ട്ടറില്‍ കാലിടറി, കാര്‍ലോസ് അല്‍കാരസ് മാഡ്രിഡില്‍ നിന്നും പുറത്ത് - Carlos Alcaraz Out From Madrid Open
ഏഴാം സീഡായ റഷ്യൻ താരം ആന്ദ്രേ റുബ്ലേവ് ആണ് മാഡ്രിഡ് ഓപ്പണ്‍ ക്വാര്‍ട്ടറില്‍ അല്‍കാരസിനെ പരാജയപ്പെടുത്തിയത്.
CARLOS ALCARAZ OUT FROM MADRID OPEN
Published : May 2, 2024, 8:30 AM IST
41 മിനിറ്റ് നീണ്ടുനിന്ന ഒന്നാം സെറ്റ് സ്വന്തമാക്കിയ ശേഷമായിരുന്നു റഷ്യൻ താരത്തിന് മുന്നില്‍ രണ്ടാം സീഡായ കാര്‍ലോസ് അല്‍കാരസ് കീഴടങ്ങിയത്. മത്സരത്തിന്‍റെ അവസാന രണ്ട് സെറ്റിലും മിന്നും പ്രകടനം കാഴ്‌ചവച്ച റുബ്ലേവ് എടിപി മാസ്റ്റേഴ്‌സ് 1000 ടൂര്‍ണമെന്‍റിലെ അല്‍കാരസിന്‍റെ 14 മത്സരങ്ങളുടെ വിന്നിങ് സ്ട്രീക്കിന് കൂടിയാണ് ഫുള്‍സ്റ്റോപ്പിട്ടത്. മാഡ്രിഡ് ഓപ്പണില്‍ റഷ്യൻ താരത്തിന്‍റെ ആദ്യ സെമി ഫൈനല്‍ പ്രവേശനം കൂടിയാണ് ഇത്.