കേരളം

kerala

ETV Bharat / sports

മക്കാവു ഓപണ്‍ 2024; സെമി ഫൈനലിൽ ഇന്ത്യയുടെ തൃഷ-ഗായത്രി സഖ്യം പുറത്ത് - Macau Open 2024

ചൈനീസ് തായ്‌പേയ്‌ക്കെതിരായ മത്സരത്തിൽ 17-21, 21-16, 10-21 എന്ന സ്കോറിനാണ് ഇന്ത്യന്‍ ടീം തോറ്റത്.

മക്കാവു ഓപണ്‍ 2024  തൃഷ ഗായത്രി സഖ്യം പുറത്ത്  മക്കാവു ഓപ്പണ്‍ വനിതാ ഡബിൾസ്  തൃഷ ജോളി ഗായത്രി ഗോപിചന്ദ്
തൃഷ ജോളിയും ഗായത്രി ഗോപിചന്ദും (IANS)

By ETV Bharat Sports Team

Published : Sep 28, 2024, 6:48 PM IST

മക്കാവു (ചൈന): മക്കാവു ഓപ്പണില്‍ വനിതാ ഡബിൾസ് സെമിഫൈനലിൽ ഇന്ത്യയുടെ തൃഷ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യത്തിന് തോൽവി. ആവേശകരമായ മത്സരത്തിൽ ചൈനീസ് തായ്‌പേയ് ജോഡികളായ ഹ്സീഹ് പെയ് ഷാൻ-ഹങ് എൻ-ജു സഖ്യത്തോടാണ് ഇന്ത്യൻ താരങ്ങള്‍ പരാജയപ്പെട്ടത്.

ലോക 54-ാം നമ്പർ ജോഡിയായ ചൈനീസ് തായ്‌പേയ്‌ക്കെതിരായ മത്സരത്തിൽ 17-21, 21-16, 10-21 എന്ന സ്കോറിനാണ് തോറ്റത്. ലോക 23-ാം നമ്പർ ജോഡികളായ ഇന്ത്യയുടെ തൃഷ-ഗായത്രി സഖ്യം ചൈനീസ് തായ്‌പേയ് ജോഡിക്കെതിരെ ഈ വർഷത്തെ മൂന്നാം തോൽവിയാണിത്.

മത്സരത്തില്‍ ഹ്‌സിഹും ഹംഗും മികച്ച തുടക്കമാണ് കുറിച്ചത്. 5 പോയിന്‍റുമായി 13-8ന് മുന്നിലായിരുന്നു. എന്നാല്‍ തിരിച്ചുവരവ് നടത്തിയ ഇന്ത്യൻ സഖ്യം സ്‌കോർ 15-15ന് സമനിലയിലാക്കി മിന്നുന്ന പ്രകടനം നടത്തിയ ചൈനീസ് തായ്‌പേയ് സഖ്യം ആദ്യ സെറ്റ് സ്വന്തമാക്കി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

രണ്ടാം സെറ്റിൽ ഇരു സഖ്യങ്ങളും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. ഇന്ത്യൻ മധ്യ ഇടവേള വരെ 11-10 ന് നേരിയ ലീഡ് നേടിയിരുന്നു. ഇതിന് ശേഷം ലീഡ് 17-12 ആയി ഉയർത്തിയ ഇന്ത്യൻ സഖ്യം രണ്ടാം സെറ്റ് സ്വന്തമാക്കി. എന്നാല്‍ മൂന്നാം സെറ്റിൽ ചൈനീസ് തായ്പേയ് തങ്ങളുടെ പ്രകടനത്തിലൂടെ ഇന്ത്യൻ സഖ്യത്തെ അമ്പരപ്പിച്ചു. മൂന്നാമത്തേയും അവസാനത്തേയും സെറ്റിൽ മികച്ച തുടക്കം കുറിച്ച ഹ്‌സിയും ഹംഗും ഇന്ത്യൻ ടീമിനെ 14-2 ന് തകർത്തു.

Also Read:ശ്രീലങ്കയ്‌ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് ന്യൂസിലാന്‍റ്; 88 റണ്‍സിന് എല്ലാവരും പുറത്തായി - SL vs NZ Test

ABOUT THE AUTHOR

...view details