കേരളം

kerala

ETV Bharat / sports

രക്ഷകനായി ഡാര്‍വിൻ നൂനസ്, നോട്ടിങ്‌ഹാം ഫോറസ്റ്റിനെതിരെ അവസാന മിനിറ്റില്‍ ജയം പിടിച്ച് ലിവര്‍പൂള്‍ - Nottm Forest vs Liverpool Result

പ്രീമിയര്‍ ലീഗ്: ലിവര്‍പൂളിന് സീസണിലെ 19-ാം ജയം. നോട്ടിങ്‌ഹാം ഫോറസ്റ്റിനെ തകര്‍ത്തത് എതിരില്ലാത്ത ഒരു ഗോളിന്. ലിവര്‍പൂളിനായി ഡാര്‍വിൻ നൂനസ് ഗോള്‍ നേടി.

Liverpool  Darwin Nunez  Premier League  Nottm Forest vs Liverpool Result  പ്രീമിയര്‍ ലീഗ്
Nottm Forest vs Liverpool Result

By ETV Bharat Kerala Team

Published : Mar 3, 2024, 7:35 AM IST

ലണ്ടൻ : പ്രീമിയര്‍ ലീഗില്‍ (Premier League) ലിവര്‍പൂളിന് (Liverpool) ജയം. സീസണിലെ 27-ാം റൗണ്ട് മത്സരത്തില്‍ നോട്ടിങ്‌ഹാം ഫോറസ്റ്റിനെ തകര്‍ത്തു. ലിവര്‍പൂള്‍ മത്സരം സ്വന്തമാക്കിയത് ഡാര്‍വിൻ നൂനസ് (Darwin Nunez) നേടിയ ഏക ഗോളില്‍.

സീസണില്‍ ലിവര്‍പൂളിന്‍റെ 19-ാം ജയം. ജയത്തോടെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള പോയിന്‍റ് വ്യത്യാസം നാലാക്കി ഉയര്‍ത്താനും ലിവര്‍പൂളിനായി. നിലവില്‍ 63 പോയിന്‍റോടെയാണ് യര്‍ഗൻ ക്ലോപ്പും സംഘവും പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് (Premier League Points Table).

നോട്ടിങ്‌ഹാം ഫോറസ്റ്റിനെ അവരുടെ തട്ടകമായ സിറ്റി ഗ്രൗണ്ടിലായിരുന്നു ലിവര്‍പൂള്‍ നേരിടാൻ ഇറങ്ങിയത്. മത്സരത്തിന്‍റെ തുടക്കം മുതല്‍ തന്നെ നിരവധി അവസരങ്ങള്‍ സൃഷ്‌ടിക്കാൻ രണ്ട് ടീമിനും സാധിച്ചു. എന്നാല്‍, ഗോളിലേക്ക് എത്താൻ മാത്രം ഇരു കൂട്ടര്‍ക്കും ആയിരുന്നില്ല.

മത്സരം അവസാനിക്കാൻ സെക്കൻഡുകള്‍ മാത്രം ബാക്കി ഉള്ളപ്പോഴായിരുന്നു ലിവര്‍പൂളിനായി ഡാര്‍വിൻ നൂനസ് വിജയഗോള്‍ നേടിയത്. 99-ാം മിനിറ്റില്‍ മാക് അലിസ്റ്റര്‍ ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കിയ പന്ത് രണ്ടാം പകുതിയില്‍ പകരക്കാരനായെത്തിയ നൂനസ് തലകൊണ്ട് മറിച്ച് നോട്ടിങ്‌ഹാം ഫോറസ്റ്റിന്‍റെ വലയിലേക്ക് എത്തിക്കുകയായിരുന്നു (Daewin Nunez Goal Against Nottm Forest).

നോട്ടിങ്‌ഹാം ഫോറസ്റ്റ് ഈ സീസണില്‍ വഴങ്ങുന്ന 15-ാമത്തെ തോല്‍വിയായിരുന്നു ഇത്. 27 മത്സരത്തില്‍ നിന്നും ആറ് ജയവും അത്രതന്നെ സമനിലയുമാണ് അവര്‍ നേടിയിട്ടുള്ളത്. 24 പോയിന്‍റുള്ള അവര്‍ നിലവില്‍ പോയിന്‍റ് പട്ടികയിലെ 17-ാം സ്ഥാനക്കാരാണ് (Nottm Forest Points In Premier League 2023/24).

സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെയാണ് ലിവര്‍പൂളിന്‍റെ അടുത്ത മത്സരം (Liverpool Next Match In Premier League). ടൈറ്റില്‍ റേസിലെ ഏറ്റവും നിര്‍ണായകമായ മത്സരങ്ങളില്‍ ഒന്നായിരിക്കും ഇത്. ലിവര്‍പൂളിന്‍റെ ഹോം ഗ്രൗണ്ടായ ആൻഫീല്‍ഡിലാണ് കളി നടക്കുന്നത്. മാര്‍ച്ച് 10ന് ഇന്ത്യൻ സമയം രാത്രി 9:15നാണ് മത്സരം ആരംഭിക്കുന്നത് (Liverpool vs Manchester City).

അതേസമയം, ലിവര്‍പൂളുമായുള്ള പോയിന്‍റ് വ്യത്യാസം കുറയ്‌ക്കാൻ മാഞ്ചസ്റ്റര്‍ സിറ്റിയ്‌ക്ക് ഇന്ന് അവസരമുണ്ട്. സീസണിലെ 27-ാം മത്സരത്തിനായി അവര്‍ ഇന്ന് കളത്തിലിറങ്ങും. സ്വന്തം ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ മഞ്ചസ്റ്റര്‍ യുണൈറ്റഡാണ് സിറ്റിയുടെ എതിരാളി. ഇന്ത്യൻ സമയം രാത്രി 9 മണിക്കാണ് മത്സരം (Manchester City vs Manchester United).

Also Read :'ബ്ലൂ കാര്‍ഡിന് ഫിഫയുടെ റെഡ് കാര്‍ഡ്'; ഫുട്‌ബോളില്‍ നീല കാര്‍ഡ് വേണ്ടെന്ന് ഇന്‍ഫാന്‍റിനോ

ABOUT THE AUTHOR

...view details