ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരങ്ങളില്‍ വമ്പന്മാരായ ലിവർപൂളിനും ആഴ്‌സനലിനും സമനിലക്കുരുക്ക്. ലിവര്‍പൂള്‍- ഫുൾഹാം മത്സരം 2-2ന് സമനിലയില്‍ അവസാനിക്കുകയായിരുന്നു. ഇപിഎല്ലില്‍ ഒന്നാം സ്ഥാനത്തുള്ള ലിവർപൂളിനെതിരെ രണ്ടു തവണ ലീഡെടുത്ത ശേഷമാണ് ഫുൾഹാം സമനില വഴങ്ങിയത്. മത്സരത്തിലെ 11-ാം മിനിറ്റില്‍ തന്നെ ആദ്യ ഗോള്‍ നേടി ഫുള്‍ഹാം മുന്നിട്ടുനില്‍ക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ആൻഡ്രിയാസ് പെരേരയില്‍ നിന്നായിരുന്നു ആദ്യഗോള്‍ പിറന്നത്. പിന്നാലെ 47–ാം മിനിറ്റില്‍ തന്നെ തിരിച്ചടിച്ച് ലിവര്‍പൂള്‍ ഫുള്‍ഹാമിനൊപ്പമെത്തി. കോഡി ഗാക്പോയായിരുന്നു ലിവര്‍ പൂളിനായി ആദ്യം വല ചലിപ്പിച്ചത്. ആദ്യ പകുതിയില്‍ ഇരുടീമുകള്‍ ഒരു ഗോള്‍ വീതമടിച്ച് പിരിയുകയായിരുന്നു.
രണ്ടാം പകുതിയില്‍ ആക്രമണവും പ്രതിരോധവും ലിവര്‍പൂളും ഫുള്‍ഹാമും ശക്തമാക്കി. എന്നാല്‍ 76-ാം മിനിറ്റില്‍ റോഡ്രിഗോ മുനിസിലൂടെ ഫുള്‍ഹാം വീണ്ടും ലീഡെടുത്തു. വീണ്ടും ഗോള്‍ വഴങ്ങിയതോടെ ശക്തമായി കളിച്ച ലിവര്‍പൂള്‍ സമനില ഗോള്‍ നേടി. 86-ാം ഡിയേഗോ ജോട്ടയായിരുന്നു ഗോളടിച്ചത്. 15 കളികളിൽനിന്ന് 36 പോയിന്‍റുള്ള ലിവർപൂളാണ് പട്ടികയിൽ മുന്നിൽ നില്‍ക്കുന്നത്.