ബാഴ്‌സലോണയുടെ പോളീഷ് താരം റോബർട്ട് ലെവൻഡോവ്സ്‌കി ചാമ്പ്യൻസ് ലീഗില്‍ നൂറ് ഗോൾ നേട്ടം സ്വന്തമാക്കി. ലീഗ് ചരിത്രത്തിൽ നൂറ് ഗോൾ സ്വന്തമാക്കുന്ന മൂന്നാമത്തെ താരമായി ലെവൻഡോവ്സ്കി. തന്‍റെ 125-ാം ചാമ്പ്യൻസ് ലീഗ് മത്സരത്തിലാണ് താരം ഗോൾ വേട്ടയില്‍ സെഞ്ച്വറി നേടിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്നലെ ബ്രസ്റ്റിനെതിരെ നടന്ന പോരട്ടത്തില്‍ ഇരട്ടഗോളിലൂടെയാണ് ലെവൻഡോവ്സ്‌കി ചരിത്രനേട്ടം സ്വന്തമാക്കിയത്. പെനാൽറ്റിയിലൂടെയാണ് താരം ഗോൾ നേടിയത്. 101-ാം ചാമ്പ്യൻസ് ലീഗ് ഗോളും ഇതേ മത്സരത്തിൽ കണ്ടെത്തി. താരത്തിന്‍റെ ഇരട്ട ഗോളിന്‍റെ ബലത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ ബ്രസ്റ്റിനെ തകര്‍ത്തത്.
അതേസമയം മുമ്പ് ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർ മാത്രമാണ് ചാമ്പ്യൻസ് ലീഗിൽ 100 ഗോള്‍ നേട്ടം സ്വന്തമാക്കിയത്. 140 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോയാണ് ലിസ്റ്റിൽ ഒന്നാമത് നില്‍ക്കുന്നത്. 129 ഗോളുകൾ നേടിയ മെസ്സി രണ്ടാമതാണ്. സീസണിൽ മികച്ച ഫോമിലുള്ള ലെവന്‍ഡോസ്‌കിക്ക് 23 കളികളിൽ 23 ഗോളുകളായി. ലാ ലിഗയിൽ നിന്ന് മാത്രം 15 ഗോളുകളാണ് താരം ഈ സീസണിൽ ഇതുവരെ അടിച്ചത്.
ബൊറൂസിയ ഡോർട്മുണ്ട്, ബയേൺ മ്യൂണിക്, ബാഴ്‌സലോണ എഫ്‌സി തുടങ്ങിയ ക്ലബുകൾക്കായാണ് റോബർട്ട് ലെവൻഡോവ്സ്‌കി ചാമ്പ്യൻസ് ലീഗിൽ കളിച്ചിട്ടുള്ളത്. അവസാന മത്സരത്തില്‍ സെർബിയൻ ക്ലബ് റെഡ് സ്റ്റാർ ബെൽഗ്രേഡിനെ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് ബാഴ്‌സ തകര്‍ത്തപ്പോള്‍ ലെവൻഡോവ്സ്‌കി ഇരട്ട ഗോളുമായി തിളങ്ങിയിരുന്നു.
Also Read: മാഞ്ചസ്റ്റർ സിറ്റിക്കിത് കഷ്‌ടകാലമോ..! ബാഴ്‌സലോണക്കും ആഴ്‌സനലിനും തകര്‍പ്പന്‍ ജയം