മെക്‌സിക്കന്‍ ഗുസ്‌തി താരം റേ മിസ്റ്റീരിയോ സീനിയര്‍ (66) അന്തരിച്ചു. മിഗ്വല്‍ എയ്ഞ്ചല്‍ ലോപസ് ഡയസ് എന്നാണ് താരത്തിന്‍റെ യഥാര്‍ഥ പേര്. ഡബ്ല്യുഡബ്ല്യുഇ സൂപ്പർസ്റ്റാറും ഹാൾ ഓഫ് ഫേമറുമായ റേ മിസ്റ്റീരിയോ ജൂനിയറിന്‍റെ അമ്മാവനായിരുന്നു റേ മിസ്റ്റീരിയോ. താരത്തിന്‍റെ കുടുംബം മരണവാർത്ത സ്ഥിരീകരിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മെക്‌സിക്കൻ റസലിങ് സംഘടനയായ ലൂച്ച ലിബ്ര എഎയിലൂടെയായിരുന്നു മരണ വാര്‍ത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. മരണ കാരണം ഇതുവരെ ലഭ്യമായിട്ടില്ല.
1976 ജനുവരിയിലാണ് താരം കരിയര്‍ ആരംഭിച്ചത്. ഡബ്ല്യുഡബ്ല്യുഇ വേൾഡ് ജൂനിയർ ലൈറ്റ് ഹെവിവെയ്റ്റ് ചാമ്പ്യൻഷിപ്പുൾപ്പെടെ നിരവധി നേട്ടങ്ങള്‍ റെയ് മിസ്റ്റീരിയോ നേടിയിട്ടുണ്ട്. തന്‍റെ അനന്തരവൻ റേ മിസ്റ്റീരിയോ ജൂനിയറിനൊപ്പം ഡബ്ല്യുഡബ്ല്യുഇ ടാഗ് ടീം ചാമ്പ്യൻഷിപ്പും അദ്ദേഹം നേടി. 2009-ല്‍ ഔദ്യോഗികമായി വിരമിച്ചെങ്കിലും കായികരംഗത്തോടുള്ള അഭിനിവേശം കാരണം 2023-ലും താരം ഇടിക്കൂട്ടില്‍ മത്സരിച്ചിരുന്നു.
റേ മിസ്റ്റീരിയോ ജൂനിയര്‍, മരുമകൻ ഡൊമിനിക് മിസ്റ്റീരിയോ ഉൾപ്പെടെ നിരവധി ഗുസ്‌തി താരങ്ങളുടെ ഉപദേശകൻ കൂടിയായിരുന്നു റേ മിസ്റ്റീരിയോ സീനിയർ. ഇരുവരും ഡബ്ല്യുഡബ്ല്യുഇ-യിൽ താരത്തിന്‍റെ പാത പിന്തുടർന്നു. താരത്തിന്‍റെ മരുമകനിൽ നിന്ന് ഇരുവരേയും വേർതിരിച്ചറിയാൻ, അദ്ദേഹത്തെ പലപ്പോഴും റെ മിസ്റ്റീരിയോ സീനിയർ എന്ന് വിളിക്കാറുണ്ട്.
മെക്‌സിക്കൻ പ്രൊഫഷണൽ റസ്‌ലിങ് മത്സരമായ ലുച്ച ലിബ്രയിലൂടെയാണ് റേ മിസ്റ്റീരിയോ സീനിയർ പ്രശസ്‌തി നേടിയത്. പലനിറങ്ങളിലെ മാസ്‌ക് ധരിച്ച്, ഏരിയൽ പ്രകടനങ്ങൾ കാഴ്‌ച വയ്ക്കുന്നവരാണ് ലുച്ച ലിബ്ര താരങ്ങൾ.
Also Read:സുശീല ഫ്ലവറല്ല, ഫയറാ..! പെണ്‍കുട്ടിയുടെ ബൗളിങ് ആക്ഷന്‍ പങ്കുവച്ച് സച്ചിന്‍, വീഡിയോ - SACHIN TENDULKAR