പാരീസ്:ബാഡ്‌മിന്‍റണ്‍ പുരുഷ സിംഗിൾസ് വെങ്കല മെഡൽ മത്സരത്തിൽ ഇന്ത്യയുടെ സ്റ്റാർ ഷട്ടർ ലക്ഷ്യ സെന്നിന് പരാജയം. കടുത്ത മത്സരത്തിൽ മലേഷ്യയുടെ ലീ ജി ജിയ 21-13, 16-21, 11-21 എന്ന സ്‌കോറിനാണ് ലക്ഷ്യയെ പരാജയപ്പെടുത്തിയത്. ലക്ഷ്യയ്‌ക്ക് ചരിത്രം സൃഷ്ടിക്കാനുള്ള അവസരമാണ് നഷ്ടമായത്. മെഡൽ നേടിയിരുന്നെങ്കിൽ ഇന്ത്യക്കായി ബാഡ്‌മിന്‍റണിൽ ഒളിമ്പിക്‌സ് മെഡൽ നേടുന്ന ആദ്യ പുരുഷ താരമായി മാറുമായിരുന്നു. 22 കാരനായ ലക്ഷ്യ ആദ്യ ഒളിമ്പിക്‌സില്‍ തന്നെ സെമിഫൈനലിലെത്തിയത് ഇന്ത്യയ്‌ക്ക് വാനോളം മെഡല്‍ പ്രതീക്ഷ ഉയര്‍ത്തിയിരുന്നു.
ആദ്യ സെറ്റിൽ തകർപ്പൻ പ്രകടനം
ലക്ഷ്യ തുടക്കം മികച്ച പ്രകടനമാണ് കാഴ്‌ച വച്ചത്. മിഡ് ബ്രേക്ക് വരെ 11-7ന് മുന്നിലെത്തി. ആദ്യ സെറ്റ് 21-13ന് അനായാസം സ്വന്തമാക്കി.
രണ്ടാം സെറ്റും ആവേശകരമായിരുന്നു
ഇരുതാരങ്ങളും തമ്മിലുള്ള രണ്ടാം സെറ്റ് ആവേശകരമായിരുന്നു. മികച്ച ശൈലിയിലാണ് സെൻ ഈ സെറ്റില്‍ തുടങ്ങിയത്. പക്ഷേ, സെമിയിലെന്നപോലെ പിന്നീടും പതറി. ലക്ഷ്യക്ക് തുടക്കത്തിലെ ലീഡ് ലഭിച്ചെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്തിയ മലേഷ്യൻ താരം മിഡ് ബ്രേക്ക് വരെ 11-8ന് ലീഡ് ചെയ്ത് 3 പോയിന്‍റെ ഗണ്യമായ ലീഡ് നേടി. തിരിച്ചുവരവിന് സെൻ പരമാവധി ശ്രമിച്ചെങ്കിലും മലേഷ്യൻ താരം അവസരം നൽകാതെ രണ്ടാം സെറ്റ് 21-16ന് സ്വന്തമാക്കി.