സിഡ്‌നി: ഓസ്‌ട്രേലിയയിൽ ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യൻ ബൗളറായി ജസ്പ്രീത് ബുംറ. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന ബോർഡർ ഗവാസ്‌കർ ട്രോഫിയുടെ അഞ്ചാം ടെസ്റ്റിന്‍റെ രണ്ടാം ദിനത്തിൽ മർനസ് ലബുഷാനെയെ പുറത്താക്കിയാണ് ബുംറ നേട്ടം കൈവരിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പരമ്പരയിൽ ഇതുവരെ 32 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിൽ ഒരു ഇന്ത്യൻ ബൗളറുടെ വിക്കറ്റ് നേട്ടമാണ് ഇന്ന് പിറന്നത്. 1977-78 പരമ്പരയിലെ അഞ്ച് മത്സരങ്ങളിൽ നിന്ന് 31 ടെസ്റ്റ് വിക്കറ്റുകൾ നേടിയ വെറ്ററൻ സ്‌പിന്നർ ബിഷൻ സിങ് ബേദിയുടെ പേരിലായിരുന്നു നേരത്തെ ഈ റെക്കോർഡ്.
ഐസിസി ടെസ്റ്റ് ബൗളിങ് റാങ്കിങ്ങില്‍ ബുംറ കുതിച്ചുയരുകയാണ്. നിലവിൽ 907 റേറ്റിങ് പോയിന്‍റുമായി പട്ടികയില്‍ ഒന്നാമതാണ്. ഇത് ഒരു ഇന്ത്യൻ ബൗളറുടെ എക്കാലത്തെയും ഉയർന്ന നേട്ടമാണിത്. ആകെ കളിച്ച 13 മത്സരങ്ങളിൽ നിന്ന് 14.92 ശരാശരിയിൽ 71 വിക്കറ്റ് വീഴ്ത്തി ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ റെക്കോർഡ് താരം സൃഷ്ടിച്ചു. അതിൽ അഞ്ച് തവണ 5 വിക്കറ്റ് നേട്ടവും ഉൾപ്പെടുന്നു. നടന്നുകൊണ്ടിരിക്കുന്ന പരമ്പരയിൽ 5 മത്സരങ്ങളിൽ 9 ഇന്നിങ്‌സുകളില്‍ നിന്നായി 13.06 എന്ന മികച്ച ശരാശരിയോടെ ആകെ 32 വിക്കറ്റുകൾ ബുംറ സ്വന്തമാക്കി.