പുനെ: രഞ്ജി ട്രോഫി ക്രിക്കറ്റ് ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ജമ്മു കശ്‌മീര്‍ 399 റൺസില്‍ ഇന്നിങ്സ് ഡിക്ലയർ ചെയ്‌തു. രണ്ടാം ഇന്നിങ്സിൽ 100.2 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിലാണ് ടീം കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. ക്യാപ്റ്റൻ പരസ് ദോഗ്രയുടെ സെഞ്ചറി മികവിലാണ് ജമ്മു കശ്‌മീര്‍ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. 232 പന്തുകളില്‍ 132 റൺസെടുത്തു നില്‍ക്കെ ആദിത്യ സർവാതെയുടെ പന്തിലാണ് താരം പുറത്തായത്. മറുപടി ബാറ്റിങ്ങില്‍ കേരളം വിക്കറ്റ് പോകാതെ 45 റണ്‍സെടുത്തിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 3ന് 180 എന്ന നിലയിലായിരുന്നു ജമ്മു കശ്‌മീര്‍. കനയ്യ വധാവന്‍ (64), സഹിൽ ലോത്രയും (59) അർധ സെഞ്ചുറി നേടി. നായകന്‍ പരസ് ദോഗ്രയും കനയ്യ വധാവനും ചേർന്ന് 261 പന്തിൽ 146 റൺസ് അടിച്ചെടുത്തതോടെയാണ് നാലാം ദിനം കശ്‌മീര്‍ ഉയര്‍ന്നത്.