കേരളം

kerala

ETV Bharat / sports

കേരള സര്‍വകലാശാല വുഷു ചാമ്പ്യൻഷിപ്പിൽ ശാസ്താംകോട്ട ഡി.ബി കോളജിലെ ജഗൻ എസ് പിള്ളയ്ക്ക് സ്വര്‍ണ മെഡൽ - JAGAN S PILLAI WINS GOLD MEDAL

70 kg കാറ്റഗറിയിലാണ് ജഗന്‍ മത്സരിച്ചത്

SPORTS  DB College Sasthamkotta  Kerala University  Wushu Championship
Gold medal winner Jagan S pillai with his coach G. Gopakumar (ETV Bharat)

By ETV Bharat Kerala Team

Published : Jan 22, 2025, 4:39 PM IST

തിരുവനന്തപുരം: ആറ്റിങ്ങൽ ശ്രീപാദം ആഡിറ്റോറിയത്തിൽ വച്ച് നടന്ന കേരള സര്‍വകലാശാല വുഷു ചാമ്പ്യൻഷിപ്പിൽ ശാസ്‌താംകോട്ട ഡി.ബി കോളജിലെ ജഗൻ എസ് പിള്ള സ്വര്‍ണ മെഡൽ കരസ്ഥമാക്കി. 70 kg കാറ്റഗറിയിലാണ് ജഗന്‍ മത്സരിച്ചത്. മൈനാഗപ്പള്ളി എക്‌സ്‌ട്രീം ഫൈറ്റ് ക്ലബ്ബിലെ വിദ്യാര്‍ത്ഥിയാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഫെബ്രുവരിയിൽ ചണ്ഡീഗഡിൽ വച്ച് നടക്കുന്ന ഓൾ ഇന്ത്യ യൂണിവേഴ്‌സിറ്റി വുഷു ചാമ്പ്യൻഷിപ്പിലേക്ക് ജഗന്‍ യോഗ്യത നേടുകയും ചെയ്‌തു. സർവകലാശാല മത്സരത്തിൽ ഇതേ കാറ്റഗറിയിൽ 2023ല്‍ വെങ്കല മെഡലും 2024 വെള്ളി മെഡലും കരസ്ഥമാക്കിയിരുന്നു.

EXFC ചീഫ് കോച്ച് ജി ഗോപകുമാറിന്‍റെ ശിക്ഷണത്തിൽ കഴിഞ്ഞ 12 വർഷമായി കരാത്തെ, ബോക്‌സിങ്, കിക്ക് ബോക്‌സിങ്,

വുഷു എന്നീ ആയോധനകലകൾ പരിശീലിച്ച് വരികയാണ്. ശാസ്‌താംകോട്ട വേങ്ങ അനന്തപുരിയിൽ ജയകുമാറിന്‍റെയും ശ്രീജ കൃഷ്‌ണന്‍റെയും മകനാണ്.

Also Read:31ന് ഓൾഔട്ട്..! മലേഷ്യയെ നാണംകെടുത്തി ഇന്ത്യന്‍ വനിതകള്‍, വൈഷ്‌ണവിക്ക് അഞ്ചുവിക്കറ്റ്

ABOUT THE AUTHOR

...view details