മുംബൈ: ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ തോല്‍വിക്ക് പിന്നാലെ കളിക്കാര്‍ക്ക് പുതിയ പെരുമാറ്റച്ചട്ടം അവതരിപ്പിച്ചിരിക്കുകയാണ് ബിസിസിഐ. ഒരു പ്രത്യേക പരമ്പരയ്ക്കായി തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ കളിക്കാരും ഒരേ ഹോട്ടലിൽ താമസിക്കണമെന്നത് ഇക്കൂട്ടത്തില്‍ ഒന്നാണ്. ഇപ്പോഴിതാ കളിക്കാരുടെ താമസുമായി ബന്ധപ്പെട്ട് ബിസിസിഐയുടെ നിര്‍ദേശത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍.
ഒരു പരമ്പരയ്‌ക്കുള്ള കളിക്കാരെ വ്യത്യസ്‌ത ഹോട്ടലുകളിൽ താമസിക്കാൻ എങ്ങനെ അനുവദിച്ചുവെന്നാണ് ഇര്‍ഫാന്‍ ചോദിച്ചിരിക്കുന്നത്. മുൻകാലങ്ങളിൽ ഏറ്റവും മികച്ച കളിക്കാർ പോലും വിദേശപര്യടനത്തിന്‍റെ സമയത്ത് പ്രത്യേക ഹോട്ടലുകളിൽ താമസിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി തന്‍റെ എക്‌സ് അക്കൗണ്ടില്‍ ഇര്‍ഫാന്‍ പോസ്റ്റിട്ടിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇതു വിരാട് കോലിയുമായി ബന്ധപ്പെട്ടതാണോയെന്ന് ഒരാള്‍ ഈ പോസ്റ്റിനോട് പ്രതികരിച്ചിരുന്നു. എന്നാല്‍ താന്‍ കോലിയെക്കുറിച്ച് അല്ല സംസാരിക്കുന്നതെന്ന് താരം അതിവേഗം മറുപടി നല്‍കുകയും ചെയ്‌തു. അതേസമയം ഇന്ത്യന്‍ ടീമിനുള്ളില്‍ അച്ചടക്കവും ഐക്യവും വര്‍ധിപ്പിക്കുന്നത് ലക്ഷ്യം വച്ചാണ് പുതിയ 10 പെരുമാറ്റച്ചട്ടം ബിസിസിഐ അവതരിപ്പിച്ചിരിക്കുന്നത്.
ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നത് നിർബന്ധമാക്കുക, ടൂറുകളിൽ കുടുംബങ്ങളുടെയും പേഴ്‌സണൽ സ്റ്റാഫുകളുടെയും സാന്നിധ്യത്തിന് നിയന്ത്രണം, പരമ്പരകള്‍ക്കിടെ വ്യക്തിഗത പരസ്യ ചിത്രീകരണം അനുവദിക്കില്ല, പരിശീലന സെഷനിൽ മുഴുവൻ സമയം പങ്കെടുക്കണം, പര്യടനത്തിന് പോകുമ്പോള്‍ കൊണ്ടുപോകുന്ന ലഗേജിന്‍റെ പരിധി തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.
ALSO READ: വീടിന് നേരെ തുടര്‍ച്ചയായ അക്രമം; ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ജെയിംസ് വിൻസ് ദുബൈയിലേക്ക് - JAMES VINCE LEAVES ENGLAND
അതേസമയം അഞ്ച് മത്സര പരമ്പരയായ ബോര്‍ഡര്‍-ഗവാസ്‌കര്‍ 3-1ന് ആയിരുന്നു ഇന്ത്യ കൈവിട്ടത്. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനിലിലേക്കുള്ള ടീമിന്‍റെ വാതിലും അടഞ്ഞിരുന്നു. ചാമ്പ്യന്‍ഷിപ്പിന്‍റ കഴിഞ്ഞ രണ്ട് പതിപ്പുകളിലും ഇന്ത്യ ഫൈനല്‍ കളിച്ചിരുന്നു.