കേരളം

kerala

ETV Bharat / sports

കൈയെത്തും ദൂരത്ത് ഐപിഎല്‍, പഞ്ചാബിന്‍റെ മധ്യനിരയ്ക്ക് ഉറപ്പ് പോരെന്ന് ഗവാസ്‌കർ - പഞ്ചാബ് കിങ്‌സ്

പഞ്ചാബ് കിങ്‌സിന്‍റെ മധ്യനിരയ്‌ക്ക് ഉറപ്പ് പോരെന്ന് ഇന്ത്യയുടെ മുന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍.

IPL 2024  Sunil Gavaskar  Punjab Kings  പഞ്ചാബ് കിങ്‌സ്  ഐപിഎല്‍ 2024
IPL 2024 Sunil Gavaskar on the Punjab Kings s playoff qualification prospects

By ETV Bharat Kerala Team

Published : Feb 14, 2024, 4:31 PM IST

മുംബൈ:ഇന്ത്യന്‍ പ്രീമിയല്‍ ലീഗിന്‍റെ (Indian Premier League) പുതിയ സീസണില്‍ അരങ്ങുണരാന്‍ ആഴ്‌ചകള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. മാര്‍ച്ച് 22-ന് ഐപിഎല്‍ 2024 ( IPL 2024)-ന് തുടക്കമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇപ്പോഴിതാ ടൂര്‍ണമെന്‍റില്‍ പഞ്ചാബ് കിങ്‌സിന്‍റെ (Punjab Kings) ഭാവി പ്രവചിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍ (Sunil Gavaskar).

വരാനിരിക്കുന്ന പതിപ്പിൽ പഞ്ചാബ് കിങ്‌സ് പ്ലേ ഓഫിലേക്ക് യോഗ്യത നേടാനുള്ള സാധ്യതയില്ലെന്നാണ് 74-കാരന്‍ പറയുന്നത്. ഒരു ചാനല്‍ ചര്‍ച്ചയ്‌ക്കിടെ ഇതു സംബന്ധിച്ച ഗവാസ്‌കറിന്‍റെ വാക്കുകള്‍ ഇങ്ങനെ...

"ഒരുപക്ഷേ, അവസാന നാലില്‍ പഞ്ചാബ് കിങ്‌സ് ഉണ്ടാവും. ആദ്യ നാലിലേക്ക് എത്താന്‍ സാധ്യത കുറവാണ്. ഇനി ഞാന്‍ പറഞ്ഞത് തെറ്റാണെന്ന് അവര്‍ക്ക് തെളിയിക്കാന്‍ കഴിഞ്ഞാല്‍ അതില്‍ എനിക്കൊരു പ്രശ്‌നവുമില്ല. പകരം സന്തോഷം മാത്രമേയുള്ളൂ.

ബാറ്റിങ്ങില്‍ ശിഖർ ധവാനെ (Shikhar Dhawan) അവര്‍ അല്‍പം ആശ്രയിക്കുന്നതായി ഞാൻ കരുതുന്നു. പഞ്ചാബ് ടീമിനെ സംബന്ധിച്ചിടത്തോളം അവരുടെ മിഡിൽ ഓർഡർ അൽപ്പം അയഞ്ഞതാണ്. ഇതു ആശങ്കയ്‌ക്ക് വകനല്‍കുന്നതാണ്" സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് പഞ്ചാബിന്‍റെ ബോളിങ് യൂണിറ്റിന്‍റെ നിലവാരം മെച്ചപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതിന്‍റെ ശക്തി അവർ കളിക്കുന്ന പ്രതലത്തെ ആശ്രയിച്ചിരിക്കുമെന്നും ഗവാസ്‌കര്‍ പറഞ്ഞു.

പഞ്ചാബ് കിങ്‌സിന്‍റെ സാധ്യതകള്‍ നിര്‍ണയിക്കുന്നതില്‍ ശിഖര്‍ ധവാന്‍റെ പ്രകടനം നിര്‍ണായകമാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. "തീർച്ചയായും, ഇതുവരെയുള്ള എല്ലാ ഐപിഎല്ലുകളിലും മികച്ച പ്രകടനം നടത്തിയ താരങ്ങളില്‍ ഒരാളാണ് ശിഖര്‍ ധവാന്‍. മിക്കവാറും തന്‍റെ ഫ്രാഞ്ചൈസിയുടെ ടോപ്പ് സ്കോററായി അവന്‍ മാറാറുണ്ട്.

അതു വീണ്ടും ചെയ്യാനുള്ള ഉത്തരവാദിത്തം അവനിൽ നിക്ഷിപ്തമാണ്. അവന്‍ മികച്ച തുടക്കം നല്‍കിയാല്‍ ടീമിന് അത് വലിയ സഹാകയകമാവും"- ഗവാസ്‌കര്‍ പറഞ്ഞു. ഐപിഎല്‍ 2023-ല്‍ പഞ്ചാബ് കിങ്‌സിനെ നയിച്ച ധവാന്‍ ടീമിന്‍റെ ടോപ്‌ സ്‌കോററുമായിരുന്നു. 11 ഇന്നിങ്‌സുകളിൽ നിന്ന് 41.44 ശരാശരിയിലും 142.91 സ്‌ട്രൈക്ക് റേറ്റിലും 373 റൺസായിരുന്നു ഇടങ്കയ്യൻ ഓപ്പണർ നേടിയത്.

പഞ്ചാബിന്‍റെ ബോളിങ് യൂണിറ്റില്‍ പേസ് നിര മികച്ചതാണെങ്കിലും മികച്ച സ്‌പിന്നര്‍മാരുടെ അഭാവം അര്‍ക്കുണ്ട്. അർഷ്ദീപ് സിങ്‌, കാഗിസോ റബാഡ, നഥാൻ എല്ലിസ്, ക്രിസ് വോക്‌സ്, സാം കറാൻ, കവേരപ്പ എന്നിവരുൾപ്പെട്ട പഞ്ചാബിന്‍റെ പേസ് യൂണിറ്റ് മികച്ചതാണ്. എന്നാല്‍ സ്‌പിന്‍ യൂണിറ്റില്‍ രാഹുൽ ചാഹർ, ഹർപ്രീത് ബ്രാർ എന്നിവരെ ടീമിന് ആശ്രയിക്കേണ്ടി വരും.

ALSO READ: വുഡ് ഇന്‍, ബഷീര്‍ ഔട്ട് ; മൂന്നാം ടെസ്റ്റിന് പ്ലെയിങ് ഇലവന്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

അതേസമയം കഴിഞ്ഞ സീസണില്‍ പോയിന്‍റ് ടേബിളില്‍ എട്ടാമതാണ് പഞ്ചാബ് കിങ്‌സിന് ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞത്. 14 മത്സരങ്ങളില്‍ നിന്നും അഞ്ച് വിജയം മാത്രമായിരുന്നു ടീമിന് നേടാന്‍ കഴിഞ്ഞത്. എട്ട് കളികളില്‍ തോല്‍വി വഴങ്ങി. പുതിയ സീസണില്‍ പുതിയ പ്രതീക്ഷകളുമായാണ് ടീം എത്തുന്നത്.

ABOUT THE AUTHOR

...view details