ബെംഗളൂരു:ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നത്തെ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗലൂരുവിന് ബാറ്റിങ്. ടോസ് നേടിയ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ മാറ്റവുമായാണ് കൊല്‍ക്കത്ത കളിക്കുന്നത്.
ബെംഗളൂരുവിന്‍റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ടോസ് നേടിയാല്‍ ബോളിങ് തന്നെ തിരഞ്ഞെടുക്കുമായിരുന്നുവെന്ന് ബെംഗളൂരു ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ് പറഞ്ഞു. വിക്കറ്റ് മികച്ചതായി തോന്നുന്നു. ആദ്യ ഇന്നിങ്‌സില്‍ അതെങ്ങനെ പെരുമാറുന്നു എന്ന് കാണേണ്ടതുണ്ട്. സാചര്യത്തിന് അനുസരിച്ച് കളിക്കുക എന്നതാണ് പ്രധാനം. കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ മാറ്റമില്ലെന്നും ഫാഫ് കൂട്ടിച്ചേര്‍ത്തു.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (പ്ലേയിങ് ഇലവൻ): ഫിലിപ്പ് സാൾട്ട്(ഡബ്ല്യു), വെങ്കിടേഷ് അയ്യർ, ശ്രേയസ് അയ്യർ(സി), രമൺദീപ് സിംഗ്, റിങ്കു സിംഗ്, ആന്ദ്രെ റസൽ, സുനിൽ നരെയ്ൻ, മിച്ചൽ സ്റ്റാർക്ക്, അനുകുൽ റോയ്, ഹർഷിത് റാണ, വരുൺ ചക്രവർത്തി.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സബ്‌സ്: സുയാഷ് ശർമ, വൈഭവ് അറോറ, മനീഷ് പാണ്ഡെ, അങ്ക്‌കൃഷ് രഘുവംശി, റഹ്മാനുള്ള ഗുർബാസ്
റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (പ്ലേയിംഗ് ഇലവൻ): വിരാട് കോലി, ഫാഫ് ഡു പ്ലെസിസ് (സി), കാമറൂൺ ഗ്രീൻ, രജത് പടിദാർ, ഗ്ലെൻ മാക്‌സ്‌വെൽ, അനൂജ് റാവത്ത് (ഡബ്ല്യു), ദിനേശ് കാർത്തിക്, അൽസാരി ജോസഫ്, മായങ്ക് ദാഗർ, മുഹമ്മദ് സിറാജ്, യാഷ് ദയാൽ.
റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു സബ്‌സ്: മഹിപാൽ ലോംറോർ, സുയാഷ് പ്രഭുദേശായി, കർൺ ശർമ്മ, വിജയ്കുമാർ വൈശാഖ്, സ്വപ്‌നിൽ സിംഗ്.
സീസണില്‍ ബെംഗളൂരുവിന്‍റെ മൂന്നാമത്തേയും കൊല്‍ക്കത്തയുടെ രണ്ടാമത്തേയും മത്സരമാണിത്. സീസണ്‍ ഒപ്പണറില്‍ ചെന്നൈയോട് തോല്‍വി വഴങ്ങിയ ബെംഗളൂരു രണ്ടാമത്തെ മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ തോല്‍പ്പിച്ചിരുന്നു. മറുവശത്ത് ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ കീഴടക്കിയാണ് കൊല്‍ക്കത്ത എത്തുന്നത്. ജയം തുടരാനുറച്ച് ഇരു ടീമുകളും പോരടിക്കാന്‍ ഇറങ്ങുന്നതോടെ ചിന്നസ്വാമിയില്‍ പോരുമുറുകുമെന്ന് പ്രതീക്ഷിക്കാം.
മത്സരം കാണാന്‍: ഐപിഎല്ലിലെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു- കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കിലാണ് സംപ്രേക്ഷണം ചെയ്യുത്. ഓണ്‍ലൈനായി ജിയോ സിനി ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും മത്സരം കാണാം.
ALSO READ: 'ഓരോ തവണയും ആര്‍സിബിയെ തോല്‍പ്പിക്കണം, ഒന്നും നേടിയിട്ടില്ലെങ്കിലും എല്ലാം നേടിയെന്നാണ് അവരുടെ വിചാരം'; ഗംഭീറിന്‍റെ പഴയ വീഡിയോ വൈറല്‍ - Gautam Gambhir Against RCB