കേരളം

kerala

ETV Bharat / sports

കാവിയും നീലയും; ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ജഴ്‌സി പുറത്ത്?, സമ്മിശ്ര പ്രതികരണം - India T20 World Cup 2024 Jersey - INDIA T20 WORLD CUP 2024 JERSEY

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ജഴ്‌സിയുടേതെന്ന പേരിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

INDIA CRICKET TEAM  ROHIT SHARMA  ടി20 ലോകകപ്പ് 2024  രോഹിത് ശര്‍മ
ഇന്ത്യന്‍ ക്രിക്കറ്റ് ടീം (IANS)

By ETV Bharat Kerala Team

Published : May 6, 2024, 3:34 PM IST

മുംബൈ:ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ജഴ്‌സി കിറ്റ് സ്പോണ്‍സര്‍മാരായ അഡിഡാസ് ഇതേവരെ പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ജഴ്‌സിയുടേതെന്ന പേരില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. പരമ്പരാഗതമായ നീല നിറത്തിനൊപ്പം കാവി കൂടി കലര്‍ന്നതാണ് ഇപ്പോള്‍ പുറത്തുവന്ന ജഴ്‌സി.

2019-ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ ധരിച്ച ജഴ്‌സിയോട് ഇതിന് സമാനതകളുണ്ട്. ചുമലിലും കൈകളിലുമാണ് കാവി നിറമുള്ളത്. വി ഷേപ്പിലുള്ള കഴുത്തില്‍ ത്രിവര്‍ണങ്ങളടങ്ങിയ സ്ട്രിപ്പുണ്ട്. ബാക്കി ഭാഗങ്ങളിലാണ് പരമ്പരാഗത നീല നിറമുള്ളത്. ജഴ്‌സി ഔദ്യോഗികമാണോ എന്ന കാര്യത്തില്‍ ബിസിസിഐ വ്യക്തത വരുത്തിയിട്ടില്ല. എന്നാല്‍ ഇതിന് സമ്മിശ്ര അഭിപ്രായമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

അതേസമയം ജൂണില്‍ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് ടി20 ലോകകപ്പ് അരങ്ങേറുന്നത്. ഇന്ത്യന്‍ സ്‌ക്വാഡിനെ കഴിഞ്ഞ ആഴ്‌ച ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള 15 അംഗ സ്‌ക്വാഡിനെയാണ് സെലക്‌ടര്‍മാര്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

മലയാളി താരം സഞ്‌ജു സാംസണ്‍ വിക്കറ്റ് കീപ്പറായി ഇടം നേടിയിട്ടുണ്ട്. ടി20 ലോകകപ്പ് ടീമില്‍ ഇടം നേടുന്ന രണ്ടാമത്തെ മലയാളിയാണ് സഞ്‌ജു. ഇന്ത്യ കിരീടം നേടിയ 2007-ലെ പ്രഥമ പതിപ്പില്‍ എസ്‌ ശ്രീശാന്തായിരുന്നു രാജ്യത്തെ പ്രതിനിധീകരിച്ചത്. സഞ്‌ജുവിനെ കൂടാതെ റിഷഭ്‌ പന്താണ് വിക്കറ്റ് കീപ്പറായി ടീമിലെത്തിയത്.

രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവരാണ് പ്രധാന ബാറ്റര്‍മാര്‍. പേസ് ഓള്‍റൗണ്ടര്‍മാരായി ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവര്‍ ഇടം നേടി. രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് സ്‌പിന്‍ ഓള്‍റൗണ്ടര്‍മാര്‍. കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരാണ് പ്രധാന സ്‌പിന്നര്‍മാര്‍. അര്‍ഷ്‌ദീപ് സിങ്, ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരാണ് പേസ് യൂണിറ്റില്‍ ഇടം നേടിയത്.

ALSO READ:'ഹാര്‍ദിക്ക് എന്തിന്; റിങ്കു വേണമായിരുന്നു'; ഇന്ത്യന്‍ ടീം സെലക്ഷനെ ചോദ്യം ചെയ്‌ത് പാകിസ്ഥാന്‍ മുന്‍ താരം - Danish Kaneria On Rinku Singh

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍) ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്‌ദീപ് സിങ്, ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

റിസര്‍വ് താരങ്ങള്‍: ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍, ശുഭ്‌മാന്‍ ഗില്‍, റിങ്കു സിങ്.

ABOUT THE AUTHOR

...view details