കറാച്ചി:ഐസിസി ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്‍റ് മത്സര വേദികളില്‍ ഇന്ത്യൻ പതാക ഇല്ലാത്തതുമായി ബന്ധപ്പെട്ട് നേരത്തെ വിവാദം ഉടലെടുത്തിരുന്നു. കറാച്ചി സ്റ്റേഡിയത്തിലും ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലും ചാമ്പ്യന്‍സ് ട്രോഫി ടീമുകളുടെ പതാകയുള്ളപ്പോള്‍ ഇന്ത്യയുടെ മാത്രം പതാക ഇല്ലായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വിവാദത്തില്‍ ന്യായീകരിച്ച് പിസിബി രംഗത്തെത്തിയെങ്കിലും ഒടുവില്‍ ഇന്ത്യന്‍ പതാകയും കറാച്ചി നാഷണൽ സ്റ്റേഡിയത്തിൽ ഉയര്‍ന്നു. ഇന്ന് സ്റ്റേഡിയത്തിൽ നിന്ന് പുറത്തുവന്ന വീഡിയോകളിലും ചിത്രങ്ങളിലുമാണ് ന്യൂസിലൻഡിന്‍റേയും ബംഗ്ലാദേശിന്‍റേയും പതാകകൾക്കിടയിൽ ഇന്ത്യൻ ത്രിവർണ്ണ പതാക സ്ഥാനം പിടിച്ചത് കാണാനായത്.
കറാച്ചി, റാവൽപിണ്ടി, ലാഹോർ എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങളിൽ മത്സരങ്ങൾ കളിക്കുന്ന എല്ലാ രാജ്യങ്ങളുടെയും പതാകകൾ ഉയർത്തിയിരുന്നു. എന്നാല്‍ മത്സരങ്ങൾ കളിക്കാൻ ഇന്ത്യൻ ടീം പാകിസ്ഥാനിലേക്ക് വരാത്തതിനാൽ, സ്റ്റേഡിയത്തിൽ ഇന്ത്യൻ പതാക ഉയർത്തുന്നില്ലായെന്നാണ് പിസിബിയുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് വന്നത്. എന്നാൽ ഇന്ന് കറാച്ചി സ്റ്റേഡിയത്തിലെ സ്ഥിതി നേരെ തിരിച്ചാണ്. മറ്റെല്ലാം രാജ്യങ്ങളോടൊപ്പം പാകിസ്ഥാനിലും ഇന്ത്യൻ പതാക ഉയർത്തി.
Also Read:ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടം നാളെ ദുബായില്‍ - TEAM INDIA AGAINST BANGLADESH
കൂടാതെ പാകിസ്ഥാനിൽ കളിക്കില്ല എന്നതിനു പുറമേ, ഇന്ത്യന്‍ ജേഴ്‌സിയിൽ പാകിസ്ഥാൻ എന്ന പേര് ഉപയോഗിക്കില്ലെന്നും നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഈ കിംവദന്തികൾ തള്ളിക്കളഞ്ഞുകൊണ്ട്, പുതിയ ബോർഡ് സെക്രട്ടറി ഐസിസിയുടെ എല്ലാ നിയമങ്ങളും ഇക്കാര്യത്തിൽ പാലിക്കുമെന്ന് പറഞ്ഞിരുന്നു. അതേസമയം ഇന്ത്യ തങ്ങളുടെ എല്ലാ മത്സരങ്ങളും ദുബായിലാണ് കളിക്കുക. ടൂര്‍ണമെന്‍റില്‍ ഫെബ്രുവരി 20-ന് ബംഗ്ലാദേശിനെയും 23-ന് പാകിസ്ഥാനേയും ഇന്ത്യ നേരിടും.