ഹൈദരാബാദ്:2023 ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ അഞ്ച് സിക്‌സറുകൾ പറത്തി ആരാധകരുടെ പ്രിയതാരമായി മാറി റിംഗു സിങ്. ഐപിഎൽ സീസണിന് ശേഷം, ഓഗസ്റ്റിലെ അയർലൻഡ് പരമ്പരയിൽ റിംഗു ഇന്ത്യയ്‌ക്കായി അരങ്ങേറ്റം കുറിച്ചു. അതിനുശേഷം താരം രണ്ട് ഏകദിനങ്ങളും 23 ടി20 മത്സരങ്ങളും കളിച്ചു. എന്നാല്‍ ഇത്തവണത്തെ ദുലീപ് ട്രോഫി ടൂര്‍ണമെന്‍റില്‍ താരത്തിന് ഇടം ലഭിച്ചില്ല. ഇന്ത്യയുടെ നാല് ടീമുകളിലും തിരഞ്ഞെടുക്കപ്പെടാത്ത സാഹചര്യത്തില്‍ കാരണം എന്താണെന്ന് പറയുകയാണ് റിംഗു സിങ്.
റിംഗുവിന് അവസരം നൽകാത്തത് സമൂഹമാധ്യമങ്ങളില്‍ ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. താരത്തെ അനുകൂലിച്ചും സെലക്ഷന്‍ കമ്മിറ്റി അംഗങ്ങൾക്കെതിരെയും നിരവധി പേരാണ് കമന്‍റുകൾ പോസ്റ്റ് ചെയ്‌തത്.
കഴിഞ്ഞ പരമ്പരയിലെ മോശം പ്രകടനമാകും തനിക്ക് അവസരം ഇല്ലാതായതിന്‍റെ കാരണമെന്ന് റിംഗു സിങ് പറഞ്ഞു. രഞ്ജി കപ്പിൽ ഭൂരിഭാഗം മത്സരങ്ങളിലും കളിക്കാതിരുന്നതും തനിക്ക് അവസരം നിഷേധിക്കപ്പെട്ടതാകാമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത റൗണ്ട് മത്സരങ്ങളിൽ തനിക്ക് അവസരം ലഭിച്ചേക്കുമെന്ന് റിങ്കു സിങ് പ്രതീക്ഷ പ്രകടിപ്പിച്ചു. അടുത്ത സീസണില്‍ ഐപിഎല്ലിൽ തന്നെ നിലനിർത്താൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് താൽപ്പര്യമില്ലെങ്കിൽ പ്രിയപ്പെട്ട ടീമായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിൽ കളിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് റിംഗു പറഞ്ഞു. ആഭ്യന്തര സർക്യൂട്ടിൽ ഉത്തർപ്രദേശിനായി കളിക്കുന്ന താരം 47 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 3,173 റൺസ് നേടിയിട്ടുണ്ട്.
സെപ്‌തംബർ 5 മുതൽ ഇന്ത്യ എ ഇന്ത്യ ബിയെയും ഇന്ത്യ സി ഇന്ത്യ ഡിക്കെതിരെയും മത്സരിക്കുന്നതോടെ ദുലീപ് ട്രോഫി മത്സരങ്ങള്‍ക്ക് തുടക്കമാകും. ക്യാപ്റ്റൻ രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ എന്നിവരുൾപ്പെടെയുള്ള ചില മുതിർന്ന താരങ്ങൾ ഒഴികെ, കരാറിലേർപ്പെട്ടവരിൽ ഭൂരിഭാഗം പേരും ടൂർണമെന്‍റില്‍ കളിക്കും.
Also Read:സൗദിയിൽ വനിതാ ബാഡ്‌മിന്‍റണിൽ ഇരട്ട സ്വർണ്ണവുമായി കൊടുവള്ളി സ്വദേശിനി - Womens badminton