കേരളം

kerala

ETV Bharat / sports

ഗില്ലും ജയ്‌സ്വാളും കത്തിക്കയറി; നാലാം ടി20യിലെ അനായാസ ജയത്തോടെ സിംബാബ്‌വെയ്‌ക്കെതിരായ പരമ്പര സ്വന്തമാക്കി ഇന്ത്യ - India vs Zimbabwe 4th T20I Result - INDIA VS ZIMBABWE 4TH T20I RESULT

സിംബാബ്‌വെയ്‌ക്കെതിരായ നാലാം ടി20യില്‍ ഇന്ത്യയ്‌ക്ക് 10 വിക്കറ്റിന്‍റെ ജയം. മത്സരത്തില്‍ സിംബാബ്‌വെ ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 15.2 ഓവറില്‍ മറികടന്നു.

ഇന്ത്യ സിംബാബ്‌വെ  യശസ്വി ജയ്‌സ്വാള്‍  IND VS ZIM  YASHASVI JAISWAL
IND vs ZIM (IANS)

By ETV Bharat Kerala Team

Published : Jul 13, 2024, 7:32 PM IST

ഹരാരെ:സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ. ഹരാരെയിലെ സ്പോര്‍ട്‌സ് ക്ലബ് സ്റ്റേഡിയത്തില്‍ നടന്ന നാലാം മത്സരത്തില്‍ 10 വിക്കറ്റിന്‍റെ ജയമാണ് ഇന്ത്യ നേടിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത് സിംബാബ്‌വെ ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം 28 പന്തുകള്‍ ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു.

ഓപ്പണര്‍മാരായ ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗില്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരുടെ തകര്‍പ്പൻ ഇന്നിങ്‌സാണ് ഇന്ത്യയ്‌ക്ക് മത്സരത്തില്‍ അനായാസ ജയം സമ്മാനിച്ചത്. മത്സരത്തില്‍ 53 പന്ത് നേരിട്ട ജയ്‌സ്വാള്‍ 93 റണ്‍സ് നേടി. 13 ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു ജയ്‌സ്വാളിന്‍റെ ഇന്നിങ്‌സ്. 39 പന്ത് നേരിട്ട ഗില്‍ 58 റണ്‍സാണ് നേടിയത്.

ABOUT THE AUTHOR

...view details