കാണ്‍പൂര്‍: കാണ്‍പൂരില്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ടെസ്റ്റ് പരമ്പരയില്‍ രണ്ട് ലോക റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് ഇന്ത്യ. മത്സരത്തില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യ വെടിക്കെട്ട് തീര്‍ക്കുകയായിരുന്നു. വെറും 18 പന്തിൽ മികച്ച റെക്കോർഡാണ് ടീം സ്ഥാപിച്ചത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ അമ്പത് റൺസ് തികയ്ക്കുന്ന ടീമായി ഇന്ത്യ മാറി. കൂടാതെ 61 പന്തിൽ 100 റൺസ് തികച്ചുകൊണ്ട് ഏറ്റവും വേഗമേറിയ 100 റൺസ് എന്ന റെക്കോർഡും ഇന്ത്യ സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്‌ത ബംഗ്ലാദേശിനെ 233 റൺസിന് ഇന്ത്യ ഓൾഔട്ടാക്കി. പിന്നാലെ മറുപടിക്കിറങ്ങിയ ഇന്ത്യ ആദ്യ ഓവറിൽ തന്നെ ഹസൻ മഹ്‌മൂലിനെ 3 ബൗണ്ടറികളോടെ പറത്തി. ശേഷം ഖലീന്‍റെ രണ്ടാം ഓവറിൽ രോഹിത് തുടർച്ചയായി രണ്ട് സിക്‌സറുകൾ പറത്തി. അവസാന പന്തിൽ ബൗണ്ടറി നേടിയ രോഹിത്- ജയ്‌സ്വാൾ ടീമിന്‍റെ സ്‌കോർ 2 ഓവറിൽ 29 റൺസായി. തുടര്‍ന്ന് മൂന്നാം ഓവറിൽ 2 സിക്‌സും 2 ഫോറും സഹിതം ടീം ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അർധസെഞ്ചുറി നേടി. പിന്നാലെ ഇന്ത്യ 10.1 ഓവറിൽ 100 റൺസ് തികച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.