പൂനെ:ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ആദ്യം ഫീല്‍ഡ് ചെയ്യും. ടോസ് നേടിയ കിവീസ് നായകൻ ടോം ലാഥം ആതിഥേയര്‍ക്കെതിരെ ആദ്യം ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ബെംഗളൂരു ടെസ്റ്റില്‍ കളിച്ച ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ പൂനെയിലെ എംസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കളിക്കാനിറങ്ങുന്നത്.
പരിക്കിനെ തുടര്‍ന്ന് ആദ്യ മത്സരം നഷ്‌ടമായ ബാറ്റര്‍ ശുഭ്‌മാൻ ഗില്‍ ടീമിലേക്ക് മടങ്ങിയെത്തി. ആദ്യ കളിയില്‍ മികവ് പുലര്‍ത്താൻ സാധിക്കതെ പോയ കെഎല്‍ രാഹുലിനാണ് ഇതോടെ ടീമിലെ സ്ഥാനം നഷ്‌ടമായത്. കൂടാതെ, കുല്‍ദീപ് യാദവിന് പകരം വാഷിങ്ടണ്‍ സുന്ദറും മുഹമ്മദ് സിറാജിന് പകരം ആകാശ് ദീപും ഇന്ത്യൻ പ്ലേയിങ് ഇലവനിലേക്ക് എത്തിയിട്ടുണ്ട്. മാറ്റ് ഹെൻറിക്ക് പകരം മിച്ചല്‍ സാന്‍റ്‌നറുമായാണ് ന്യൂസിലൻഡ് രണ്ടാം ടെസ്റ്റിനിറങ്ങുന്നത്.
സ്പിന്നിനെ തുണയ്ക്കുന്ന വേഗം കുറഞ്ഞ പിച്ചാണ് പൂനയിലേത്. ഈ സാഹചര്യത്തില്‍ രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരുടെ പ്രകടനങ്ങള്‍ മത്സരത്തില്‍ നിര്‍ണായകമാണ്. നാലാം ഇന്നിങ്‌സോടെ ബാറ്റിങ്ങ് ദുഷ്‌കരമാകുമെന്നതില്‍ ഇന്ത്യൻ ബാറ്റര്‍മാരുടെ പ്രകടനം എങ്ങനെയാകുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.