ന്യൂഡൽഹി: ഇംഗ്ലണ്ട് പേസർ സാഖിബ് മഹമൂദിന് ഇന്ത്യന്‍ പര്യടനത്തിനുള്ള വിസ ലഭിക്കാത്തതിനാൽ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി. പാകിസ്ഥാന്‍ വംശജനായതിന്‍റെ പേരിലാണ് താരത്തിന് വിസ ലഭിക്കാത്തത് എന്നാണ് റിപ്പോർട്ട്. ജനുവരി 17 ന് ടീം കൊൽക്കത്തയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്‍റെ പ്രതീക്ഷ. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടി20 ജനുവരി 22ന് കൊൽക്കത്തയിൽ നടക്കും.
ജെയിംസ് ആൻഡേഴ്‌സിന്‍റെ മേൽനോട്ടത്തിലുള്ള ക്യാമ്പില്‍ ജോഫ്ര ആർച്ചർ, മാർക്ക് വുഡ്, ഗസ് അറ്റ്കിൻസൺ, ബ്രെയ്‌ഡൻ കാർസ് എന്നിവരുൾപ്പെടെ ഇംഗ്ലണ്ടിന്‍റെ ഫാസ്റ്റ് ബൗളിംഗ് ടീം അബൂദബിയില്‍ പരിശീലനത്തിലാണ്. ഇംഗ്ലണ്ടിന്‍റെ പാകിസ്ഥാൻ വംശജരായ മറ്റ് കളിക്കാരായ ആദിൽ റാഷിദിനും റെഹാൻ അഹമ്മദിനും ഇതിനകം വിസ ലഭിച്ചിട്ടുണ്ട്. എന്നാൽ മെഹ്മൂദിന്‍റെ വിസാ കാര്യത്തിലാണ് അനിശ്ചിതത്വം നില്‍ക്കുന്നത്.
ETV Bharat Kerala WhatsApp ചാനലിൽ ചേരാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
പാകിസ്ഥാൻ വംശജരായ ഇംഗ്ലണ്ട് കളിക്കാർക്ക് വിസ വൈകുന്നത് പുതിയ കാര്യമല്ല. കഴിഞ്ഞ വർഷം ഇംഗ്ലണ്ട് സ്പിന്നർ ഷൊയ്ബ് ബഷീറിന് വിസ കാലതാമസം കാരണം ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റ് കളിക്കാൻ കഴിഞ്ഞില്ല. ടീം പുറപ്പെടുന്നതിന് മുമ്പ് മഹമൂദിന് വിസ ലഭിക്കുമെന്ന് ബോർഡ് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും വിഷയത്തിൽ പ്രതികരിക്കാൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് (ഇസിബി) വിസമ്മതിച്ചു.
ഷാക്കിബ് മഹ്മൂദിന്‍റെ പ്രകടനം