കേരളം

kerala

ETV Bharat / sports

രജത് പടിദാര്‍ പ്ലെയിങ് ഇലവനില്‍, കറക്കി വീഴ്‌ത്താന്‍ കുല്‍ദീപും ; വിശാഖപട്ടണത്ത് ഇന്ത്യക്ക് ബാറ്റിങ് - Rajat Patidar Debut

ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റില്‍ ടോസ് ഇന്ത്യക്ക്. ഇംഗ്ലണ്ട് ആദ്യം ഫീല്‍ഡ് ചെയ്യും. ഇന്ത്യന്‍ നിരയില്‍ മൂന്ന് മാറ്റങ്ങള്‍.

India vs England 2nd Test  IND vs ENG 2nd Test Toss  Rajat Patidar Debut  ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ്
India vs England 2nd Test Toss

By ETV Bharat Kerala Team

Published : Feb 2, 2024, 9:20 AM IST

വിശാഖപട്ടണം : ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും (India vs England 2nd Test Toss). ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ വിശാഖപട്ടണത്ത് ആദ്യം ഇംഗ്ലണ്ടിനെ ഫീല്‍ഡിങ്ങിന് അയക്കുകയായിരുന്നു. മൂന്ന് മാറ്റങ്ങളാണ് ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍.

രജത് പടിദാര്‍ (Rajat Patidar Test Debut) ഇന്ത്യയ്‌ക്കായി ഇന്ന് ആദ്യ മത്സരം കളിക്കും. മുഹമ്മദ് സിറാജിന് വിശ്രമം അനുവദിച്ചപ്പോള്‍ മുകേഷ് കുമാര്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനിലേക്ക് എത്തി. കുല്‍ദീപ് യാദവാണ് മത്സരത്തില്‍ രവീന്ദ്ര ജഡേജയുടെ പകരക്കാരന്‍.

ഇന്ത്യ പ്ലെയിങ് ഇലവന്‍(India Playing XI): രോഹിത് ശര്‍മ (ക്യാപ്‌റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്‌മാന്‍ ഗില്‍, രജത് പടിദാര്‍, ശ്രേയസ് അയ്യര്‍, കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍, ജസ്‌പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍(England Playing XI):ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍: സാക്ക് ക്രാവ്‌ലി, ബെന്‍ ഡക്കറ്റ്, ഒലീ പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്‌സ് (ക്യാപ്‌റ്റന്‍), ബെന്‍ ഫോക്‌സ്, രേഹന്‍ അഹമ്മദ്, ടോം ഹാര്‍ട്‌ലി, ഷൊയ്‌ബ് ബഷീര്‍, ജെയിംസ് ആന്‍ഡേഴ്‌സണ്‍.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ നിലവില്‍ 1-0ന് മുന്നില്‍ ഇംഗ്ലണ്ടാണ്. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ആദ്യ കളിയില്‍ 28 റണ്‍സിനായിരുന്നു ഇന്ത്യയെ ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. തങ്ങളുടെ ഭാഗ്യവേദിയായ വിശാഖപട്ടണത്ത് ഇന്ന് ആരംഭിക്കുന്ന മത്സരം ജയിച്ച് പരമ്പരയില്‍ ഒപ്പമെത്താനായിരിക്കും രോഹിത് ശര്‍മയുടെയും കൂട്ടരുടെയും ശ്രമം.

പിച്ച് റിപ്പോര്‍ട്ട്:മത്സരത്തിന്‍റെ തുടക്കത്തില്‍ ബാറ്റര്‍മാര്‍ക്ക് സഹായം ലഭിക്കുന്ന പിച്ചാണ് ഡോ വൈ എസ് രാജശേഖര റെഡ്ഡി സ്റ്റേഡിയത്തിലേത്. മത്സരം പുരോഗമിക്കുന്നതിന് അനുസരിച്ച് ബൗളര്‍മാര്‍ക്കും വിക്കറ്റില്‍ നിന്നും ആനുകൂല്യം ലഭിക്കും. കൂടുതല്‍ ബൗണ്‍സ് ഉണ്ടാകാന്‍ സാധ്യത ഇല്ലാത്തതുകൊണ്ട് തന്നെ സ്പിന്നര്‍മാരുടെ പ്രകടനം മത്സരത്തില്‍ നിര്‍ണായകമായേക്കും.

മത്സരം തത്സമയം കാണാന്‍:സ്‌പോര്‍ട്‌സ് 18 നെറ്റ്‌വര്‍ക്ക് ചാനലിലൂടെയാണ് ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മത്സരങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നത്. ഓണ്‍ലൈനായി ജിയോ സിനിമ ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും മത്സരം സൗജന്യമായി കാണാം.

ABOUT THE AUTHOR

...view details