വിശാഖപട്ടണം : ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്‌ക്ക് വിജയ പ്രതീക്ഷ. രണ്ടാം ഇന്നിങ്‌സിന് ശേഷം ഉയര്‍ത്തിയ 399 റണ്‍സ് വിജയ ലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് നാലാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 194 റണ്‍സ് എന്ന നിലയിലാണ് (India vs England 2nd Test Score Updates). ഇതോടെ വിജയത്തിനായി ഇംഗ്ലണ്ടിന് 205 റണ്‍സ് ആവശ്യമുള്ളപ്പോള്‍ ഇന്ത്യയ്‌ക്ക് വേണ്ടത് നാല് വിക്കറ്റാണ്.
ഇംഗ്ലണ്ട് ക്യാപ്‌റ്റന്‍ ബെന്‍ സ്റ്റോക്‌സാണ് Ben Stokes (0) പുറത്താവാതെ നില്‍ക്കുന്നത്. ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 67 റണ്‍സ് എന്ന നിലയിലാണ് സന്ദര്‍ശകര്‍ ഇന്ന് തങ്ങളുടെ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് പുനരാരംഭിച്ചത്. റെഹാന്‍ അഹമ്മദ് ആക്രിച്ചപ്പോള്‍ സാക് ക്രൗളി കരുതലോടെ നിലയുറപ്പിച്ചു. എന്നാല്‍ ടീം ടോട്ടല്‍ നൂറ് കടക്കും മുമ്പ് റെഹാന്‍ അഹമ്മദിനെ (23) വിക്കറ്റിന് മുന്നില്‍ കുരുക്കി അക്‌സര്‍ പട്ടേല്‍ ഇന്ത്യയ്‌ക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ തന്നെ
ഒല്ലി പോപ്പ് , ജോ റൂട്ട് എന്നിവരെ അശ്വിന്‍ മടക്കിയെങ്കിലും ഒരറ്റത്ത് തുടര്‍ന്ന സാക് ക്രൗളി അര്‍ധ സെഞ്ചുറി തികച്ച് ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കി. 21 പന്തില്‍ 23 റണ്‍സ് നേടിയ പോപ്പിനെ ഒരു തകര്‍പ്പന്‍ ക്യാച്ചിലൂടെ രോഹിത് ശര്‍മയാണ് പിടികൂടിയത്. 10 പന്തില്‍ 16 റണ്‍സെടുത്ത റൂട്ട് അമിതാവേശം കാട്ടി അക്സറിന്‍റെ കയ്യിലൊതുങ്ങി.
പിന്നീടെത്തിയ ജോണി ബെയര്‍സ്റ്റോയ്‌ക്ക് ഒപ്പം ക്രൗളി നിലയുറപ്പിച്ചതോടെ ഇന്ത്യയ്‌ക്ക് ഭീഷണി ഉയര്‍ന്നിരുന്നു. എന്നാല്‍ ക്രൗളിയെ വിക്കറ്റിന് മുന്നില്‍ കുരുക്കി കുല്‍ദീപ് യാദവ് ഇന്ത്യയുടെ രക്ഷയ്‌ക്ക് എത്തി. 132 പന്തില്‍ എട്ട് ബൗണ്ടറികളും ഒരു സിക്‌സും സഹിതം 73 റണ്‍സായിരുന്നു ക്രൗളി നേടിയത്.