മുംബൈ : ടി20 ലോകകപ്പിന് ശേഷം ജൂലൈയില്‍ നടക്കുന്ന സിംബാബ്‌വെ പര്യടനത്തില്‍ ഇന്ത്യൻ ടീമിനെ ശുഭ്‌മാൻ ഗില്‍ നയിക്കും. അഞ്ച് ടി20 മത്സരങ്ങളാണ് പരമ്പരയില്‍. ഇന്ത്യയുടെ ടി20 ലോകകപ്പ് സ്ക്വാഡിലുള്ള സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരും പരമ്പരയില്‍ ഇന്ത്യൻ ടീമിനൊപ്പം കളിക്കാനുണ്ടാകും.
ജൂലൈ ആറിനാണ് ആദ്യ മത്സരം. വിക്കറ്റ് കീപ്പറായാണ് സഞ്ജുവിനെ ടീമില്‍ എടുത്തിരിക്കുന്നത്. ധ്രുവ് ജുറെലാണ് മറ്റൊരു വിക്കറ്റ് കീപ്പര്‍. കഴിഞ്ഞ ഐപിഎല്ലില്‍ മികവ് പുലര്‍ത്തിയ അഭിഷേക് ശര്‍മ, നിതീഷ് റെഡ്ഡി, റിയാൻ പരാഗ് എന്നിവര്‍ക്കും പരമ്പരയിലൂടെ ഇന്ത്യൻ ടീമിലേക്ക് ആദ്യമായി വിളി ലഭിച്ചിട്ടുണ്ട്. ജൂലൈ ആറിനാണ് പരമ്പര ആരംഭിക്കുന്നത്.