പെര്‍ത്ത്: ഇന്ത്യന്‍ ബൗളര്‍മാരുടെ മുന്നില്‍ പതറി വീണ് ഓസീസ് ബാറ്റർമാര്‍. ഒന്നാം ദിനം ഏഴിന് 67 റൺസ് എന്ന നിലയിൽ ബാറ്റിങ് അവസാനിപ്പിച്ച ഓസ്ട്രേലിയ ഇന്ന് 51.2 ഓവറിൽ 104 റൺസിന് പുറത്തായി. ഇതോടെ ഇന്ത്യയ്ക്ക് 46 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ് ലഭിച്ചു. രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ 26 ഓവറില്‍ 84 റണ്‍സെടുത്ത് ബ്രേക്കിന് പിരിഞ്ഞു. 88 പന്തില്‍ 42 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളും 70 പന്തില്‍ 34 റണ്‍സെടുത്ത കെഎല്‍ രാഹുലുമാണ് നിലവില്‍ ക്രീസിലുള്ളത്.
അഞ്ച് വിക്കറ്റെടുത്ത ക്യാപ്റ്റൻ ജസ്പ്രീത് ബുംറയാണ് ഓസീസിനെ എറിഞ്ഞുവീഴ്‌ത്തിയത്. താരത്തിന്‍റെ കരിയറിലെ കരിയറിലെ 11–ാം അഞ്ച് വിക്കറ്റ് നേട്ടമാണിത്. പെർത്ത് ടെസ്റ്റിലെ വിക്കറ്റ് നേട്ടത്തോടെ താരം ചരിത്രം സൃഷ്ടിച്ചു. ഇതിഹാസ താരം കപിൽ ദേവിന്‍റെ വലിയ റെക്കോർഡിനൊപ്പം താരമെത്തി.
ഇത് ഏഴാം തവണയാണ് പ്രധാന വിദേശ പിച്ചുകളിൽ ബുംറ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. 'സെന' എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന രാജ്യങ്ങളായ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ഓസ്‌ട്രേലിയ എന്നിവിടങ്ങലില്‍ ഏറ്റവും കൂടുതൽ 5 വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യൻ ബൗളറായി ബുംറ മാറി.