ബാര്‍ബഡോസ്:വീണ്ടുമൊരുഒരു ഐസിസി കിരീടത്തിനായി 11 വര്‍ഷത്തോളമായി തുടരുന്ന കാത്തിരിപ്പ് അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാകും ബാര്‍ബഡോസിലെ കെൻസിങ്ടണ്‍ ഓവല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയെ നേരിടാൻ ഇറങ്ങുക. ഏഴ് മാസം മുന്‍പ് ഓസ്‌ട്രേലിയക്കെതിരെ ഏകദിന ലോകകപ്പ് കൈവിട്ടതിന്‍റെ ക്ഷീണം മാറ്റുക എന്നതും രോഹിതിന്‍റെയും കൂട്ടരുടെയും ലക്ഷ്യമാണ്. ടൂര്‍ണമെന്‍റില്‍ ഇതുവരെ കാട്ടിയ മികവ് ഫൈനലിലും ആവര്‍ത്തിക്കാനായാല്‍ 2013ന് ശേഷം ഇന്ത്യയുടെ ഷെല്‍ഫിലേക്ക് ആദ്യമായി ഒരു ഐസിസി കിരീടം കൂടിയെത്തുമെന്ന് ഉറപ്പ്.
ജൂണ്‍ 29ന് ബാര്‍ബഡോസിലെ കെൻസിങ്ടണ്‍ ഓവലില്‍ ദക്ഷിണാഫ്രിക്കയെ നേരിടാൻ ടീം ഇന്ത്യ ഇറങ്ങുമ്പോള്‍ പ്ലേയിങ് ഇലവനില്‍ സഞ്ജു സാംസണ് അവസരം ലഭിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്ററായി ടീമിലേക്ക് എത്തിയ സഞ്ജുവിന് ടൂര്‍ണമെന്‍റില്‍ ഒരു മത്സരത്തില്‍പ്പോലും അവസരം ലഭിച്ചിട്ടില്ല.
സഞ്ജുവിന് പുറമെ യുസ്‌വേന്ദ്ര ചഹാല്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരും ഇതുവരെയും പ്ലേയിങ് ഇലവനില്‍ ഇടം കണ്ടെത്തിയിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ ഇവരെല്ലാം തന്നെ ഫൈനലിനും പുറത്തിരിക്കാനാണ് സാധ്യത. ടീം മികവ് തുടരുന്ന സാഹചര്യത്തില്‍ ഫൈനല്‍ പോലൊരു നിര്‍ണായക മത്സരത്തില്‍ വിന്നിങ് കോമ്പിനേഷൻ പൊളിച്ചെഴുതാൻ ടീം മാനേജ്‌മെന്‍റോ ക്യാപ്റ്റനോ പരിശീലകനോ തയ്യാറായേക്കില്ല.