കാന്‍ബറയില്‍ പ്രൈം മിനിസ്റ്റേഴ്സ് ഇലവനെതിരായ സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത പിഎം ഇലവൻ ഉയർത്തിയ 241 റൺസ് വിജയലക്ഷ്യത്തിലേക്ക് 42.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യയെത്തി. മത്സരത്തിലെ ആദ്യ ദിവസം മഴ കാരണം ഒരു പന്തുപോലും എറിയാൻ സാധിച്ചിരുന്നില്ല. രണ്ടാം ദിവസം 46 ഓവറായി മത്സരം വെട്ടിച്ചുരുക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ടോസ് നഷ്ടപ്പെട്ട് ബാറ്റു ചെയ്യാനിറങ്ങിയ പിഎം ഇലവന്‍ 43.2 ഓവറിൽ 240 റൺസെടുത്തു പുറത്തായി.19 വയസുകാരൻ സാം കൊൻസ്റ്റാസ് സെഞ്ചുറി സ്വന്തമാക്കി. ഹന്നോ ജേക്കബ്സ് (60 പന്തിൽ 61), ജേക് ക്ലെയ്റ്റൻ (52 പന്തിൽ 40) എന്നിവരും തിളങ്ങി. മത്സരത്തിലുടനീളം ഇന്ത്യൻ താരങ്ങളുടെ ആധിപത്യമാണ് കാണാനായത്.
ഇന്ത്യക്കായി ഹർഷിത് റാണ 6 ഓവറില്‍ 44 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി. ആകാശ് ദീപ് 2 വിക്കറ്റും മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ, വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.