ദുബായ്:ഐസിസി വനിത ടി20 ലോകകപ്പിന് ഇന്ന് തുടക്കമാകും. ഉദ്‌ഘാടന മത്സരത്തില്‍ ബംഗ്ലാദേശ് - സ്കോട്ലൻഡ് ടീമുകള്‍ തമ്മിലേറ്റുമുട്ടും. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യൻ സമയം വൈകുന്നേരം മൂന്നരയ്‌ക്കാണ് മത്സരം.
ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ പാകിസ്ഥാൻ വനിതകള്‍ ശ്രീലങ്കൻ ടീമിനെ നേരിടും. ദുബായിയില്‍ വൈകുന്നേരം ഏഴരയ്‌ക്കാണ് മത്സരം. ബംഗ്ലാദേശിലെ രാഷ്‌ട്രീയ അനിശ്ചിതത്വങ്ങളെ തുടര്‍ന്നാണ് ടൂര്‍ണമെന്‍റ് ദുബായിലേക്ക് മാറ്റിയത്.
ലോകകപ്പിലെ ആദ്യ മത്സരത്തിനായി ഇന്ത്യൻ വനിതകള്‍ നാളെ (ഒക്‌ടോബര്‍ 04) കളത്തിലിറങ്ങും. ന്യൂസിലൻഡാണ് മത്സരത്തില്‍ ഇന്ത്യയുടെ എതിരാളി. ദുബായ് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യൻ സമയം രാത്രി ഏഴരയ്‌ക്കാണ് മത്സരം തുടങ്ങുക.