ദുബായ്: ചാമ്പ്യൻസ് ട്രോഫി ആരംഭിക്കുന്നതിന് മുന്നേ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് പിഴ ചുമത്തി ഐസിസി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പാക് പട 10 വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. പിന്നാലെയാണ് പാകിസ്ഥാന് കുറഞ്ഞ ഓവർ റേറ്റിന്‍റെ പേരിൽ പിഴ ശിക്ഷ വിധിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കേപ്ടൗണിൽ നടന്ന രണ്ടാം ടെസ്റ്റിൽ പാകിസ്ഥാൻ സ്ലോ ഓവർ റേറ്റിലാണ് കളിച്ചത്. ഇതേ തുടര്‍ന്ന് മാച്ച് ഫീയുടെ 25 ശതമാനം പിഴ ചുമത്തുകയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന് അഞ്ച് പോയിന്‍റ് കുറയ്ക്കുകയും ചെയ്‌തു. മത്സരം പൂർത്തിയാകേണ്ട സമയത്ത് അഞ്ച് ഓവറുകൾ ബാക്കിയുണ്ടായിരുന്നതിനാൽ ഒരോവറിന് അഞ്ചുശതമാനം വച്ച് മാച്ച് ഫീയുടെ 25 ശതമാനം പിഴചുമത്തിയത്. 'എലൈറ്റ് പാനൽ ഓഫ് മാച്ച് റഫറിമാരുടെ റിച്ചി റിച്ചാർഡ്‌സൺ പിഴ ചുമത്തിയത് സമയത്തിന് അഞ്ച് ഓവർ കുറവാണെന്ന് കണ്ടെത്തിയതിനാലാണെന്ന് ഐസിസി അറിയിച്ചു.