ന്യൂഡൽഹി:ഐസിസി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് ഇന്ന് തുടക്കമാകും. ഏകദിന ഫോർമാറ്റിലെ ഏറ്റവും മികച്ച 8 ടീമുകളാണ് മത്സരത്തിനൊരുങ്ങുന്നത്. നിലവിലെ ചാമ്പ്യന്മാരായ പാകിസ്ഥാനാണ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത്. ഇന്ത്യ തങ്ങളുടെ എല്ലാ മത്സരങ്ങളും ദുബായിൽ കളിക്കും. കറാച്ചിയിൽ ഇന്ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ പാകിസ്ഥാൻ ന്യൂസിലൻഡിനെ നേരിടും. നാളെ (ഫെബ്രുവരി 20) ദുബായിൽ ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
ചാമ്പ്യൻസ് ട്രോഫിയിലെ 8 ടീമുകള്‍
ഗ്രൂപ്പ് എ: പാകിസ്ഥാൻ, ഇന്ത്യ, ബംഗ്ലാദേശ്, ന്യൂസിലാൻഡ്.
ഗ്രൂപ്പ് ബി: ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാൻ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക.
എല്ലാ ടീമുകളുടെയും സ്ക്വാഡ്
ഗ്രൂപ്പ് എയിലെ 4 ടീമുകള്‍:
- ഇന്ത്യ: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്‌മൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ, വാഷിങ്‌ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ്. ഷമി, അർഷ്‌ദീപ് സിംഗ്, രവീന്ദ്ര ജഡേജ, വരുൺ ചക്രവർത്തി.
- ബംഗ്ലാദേശ്:നസ്‌മുൾ ഹൊസൈൻ ഷാന്‍റോ (ക്യാപ്റ്റൻ), സൗമ്യ സർക്കാർ, തൻസിദ് ഹസൻ, തൗഹീദ് ഹൃദോയ്, മുഷ്‌ഫിഖുർ റഹിം, എംഡി മഹ്മുദുള്ള, സാക്കർ അലി അനിക്, മെഹ്ദി ഹസൻ മിറാസ്, റിഷാദ് ഹൊസൈൻ, തസ്‌കിൻ അഹമ്മദ്, മുസ്‌തഫിസുർ റഹ്മാൻ, പർവേസ് ഹൊസൈൻ എമോൺ, നസും അഹമ്മദ്, തൻസിം ഹസൻ സാകിബ്, നഹിദ് റാണ.
- ന്യൂസിലൻഡ്:മിച്ചൽ സാന്‍റ്‌നർ (ക്യാപ്റ്റൻ), മൈക്കൽ ബ്രേസ്‌വെൽ, മാർക്ക് ചാപ്മാൻ, ഡെവൺ കോൺവേ, ലോക്കി ഫെർഗൂസൺ, മാറ്റ് ഹെൻറി, ടോം ലാതം, ഡാരിൽ മിച്ചൽ, വിൽ ഒറൂർക്ക്, ഗ്ലെൻ ഫിലിപ്‌സ്, രച്ചിൻ രവീന്ദ്ര, നഥാൻ സ്മിത്ത്, കെയ്ൻ വില്യംസൺ, വിൽ യംഗ്, ജേക്കബ് ഡഫി.
- പാകിസ്ഥാൻ: മുഹമ്മദ് റിസ്വാൻ (ക്യാപ്റ്റൻ), ബാബർ അസം, ഫഖർ സമാന്‍, കമ്രാൻ ഗുലാം, സൗദ് ഷക്കീൽ, തയ്യാബ് താഹിർ, ഫഹീം അഷ്‌റഫ്, ഖുഷ്ദിൽ ഷാ, സൽമാൻ അലി ആഗ, ഉസ്മാൻ ഖാൻ, അബ്രാർ അഹമ്മദ്, ഹാരിസ് റൗഫ്, മുഹമ്മദ് ഹസ്‌നൈൻ, നസീം ഷാ, ഷഹീൻ ഷാ അഫ്രീദി.
ഗ്രൂപ്പ് ബിയിലെ 4 ടീമുകള്‍
- അഫ്‌ഗാനിസ്ഥാൻ: ഹഷ്‌മത്തുള്ള ഷാഹിദി (ക്യാപ്റ്റൻ), ഇബ്രാഹിം സദ്രാൻ, റഹ്മാനുള്ള ഗുർബാസ്, സെദിഖുള്ള അടൽ, റഹ്മത്ത് ഷാ, ഇക്രം അലിഖിൽ, ഗുൽബാദിൻ നായിബ്, അസ്‌മത്തുള്ള ഉമർസായി, മുഹമ്മദ് നബി, റാഷിദ് ഖാൻ, നംഗ്യാൽ ഖരോട്ടി, നൂർ അഹമ്മദ്, ഫസൽഹഖ് ഫാറൂഖി, ഫരീദ് മാലിക്, നവീദ് സദ്രാൻ. റിസർവ്വ്: ദർവേഷ് റസൂലി, ബിലാൽ സാമി.
- ഇംഗ്ലണ്ട്: ജോസ് ബട്‌ലർ (ക്യാപ്റ്റൻ), ജോഫ്ര ആർച്ചർ, ഗസ് ആറ്റ്കിൻസൺ, ടോം ബാന്‍റൺ, ഹാരി ബ്രൂക്ക്, ബ്രൈഡൺ കാർസ്, ബെൻ ഡക്കറ്റ്, ജാമി ഓവർട്ടൺ, ജാമി സ്‌മിത്ത്, ലിയാം ലിവിംഗ്‌സ്റ്റൺ, ആദിൽ റാഷിദ്, ജോ റൂട്ട്, സാഖിബ് മഹമൂദ്, ഫിൽ സാൾട്ട്, മാർക്ക് വുഡ്.
- ഓസ്ട്രേലിയ: സ്റ്റീവ് സ്‌മിത്ത് (ക്യാപ്റ്റൻ), ഷോൺ അബോട്ട്, അലക്‌സ് കാരി, ബെൻ ദ്വാർഷിസ്, നഥാൻ എല്ലിസ്, ജെയ്ക്ക് ഫ്രേസർ-മക്ഗുർക്ക്, ആരോൺ ഹാർഡി, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, സ്പെൻസർ ജോൺസൺ, മാർനസ് ലാബുഷാഗ്നെ, ഗ്ലെൻ മാക്സ്വെൽ, തൻവീർ സംഘ, മാത്യു ഷോർട്ട്, ആദം സാംപ. ട്രാവലിംഗ് റിസർവ്: കൂപ്പർ കോണോളി.
- ദക്ഷിണാഫ്രിക്ക: ടെംബ ബവുമ (ക്യാപ്റ്റൻ), ടോണി ഡി സോർസി, മാർക്കോ ജാൻസെൻ, ഹെൻറിച്ച് ക്ലാസൻ, കേശവ് മഹാരാജ്, ഐഡൻ മാർക്രം, ഡേവിഡ് മില്ലർ, വിയാൻ മുൾഡർ, ലുങ്കി എൻഗിഡി, കാഗിസോ റബാഡ, റയാൻ റിക്കിൾട്ടൺ, തബ്രൈസ് ഷംസി, ട്രിസ്റ്റൻ സ്റ്റബ്സ്, റാസി വാൻ ഡെർ ഡുസെൻ, കോർബിൻ ബോഷ്, ട്രാവലിംഗ് റിസർവ്: ക്വേന എംഫാക്ക.