കേരളം

kerala

ETV Bharat / sports

'ഞാനയാളെ തള്ളിമാറ്റി റൂമില്‍ നിന്ന് ഓടി', ബ്രിജ് ഭൂഷണിന്‍റെ ലൈംഗീകാതിക്രമം തുറന്നുപറഞ്ഞ് സാക്ഷി മാലിക്ക് - BRIJ BHUSHANS SEXUAL HARASSMENT

ചെറുപ്പകാലത്തും കരിയര്‍ ജീവിതത്തിലും അനുഭവിച്ച വേദനിപ്പിക്കുന്ന ഓര്‍മകളാണ് തന്‍റെ ആത്മകഥയായ 'വിറ്റ്‌നെസില്‍ താരം കുറിച്ചത്.

SAKSHI MALIK  ബ്രിജ് ഭൂഷണിന്‍റെ ലൈംഗീകാതിക്രമം  സാക്ഷി മാലിക്കിന്‍റെ ആത്മകഥ  ബ്രിജ് ഭൂഷൺ
File Photo: Sakshi Malik (Left) Brij Bhushan Sharan Singh (Right) (ANI and IANS)

By ETV Bharat Sports Team

Published : Oct 22, 2024, 5:15 PM IST

ന്യൂഡൽഹി:ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി റിയോ ഒളിമ്പിക്‌സ് ഗുസ്‌തി മെഡൽ ജേതാവായ സാക്ഷി മാലിക്ക്. താന്‍ ചെറുപ്പകാലത്തും കരിയര്‍ ജീവിതത്തിലും അനുഭവിച്ച വേദനിപ്പിക്കുന്ന ഓര്‍മകളാണ് തന്‍റെ ആത്മകഥയായ 'വിറ്റ്‌നെസില്‍ താരം കുറിച്ചത്. മുൻ റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ ഇന്ത്യന്‍ ഗുസ്‌തി താരങ്ങളുടെ ഏറ്റുമുട്ടലുകള്‍ രാജ്യത്തെ കുലുക്കിയിരുന്നു. ബ്രിജ് ഭൂഷണില്‍ നിന്നും താന്‍ നേരിട്ട പീഡനശ്രമത്തെ കുറിച്ച് സാക്ഷി മാലിക് പുസ്‌തകത്തില്‍ തുറന്നു പറയുന്നുണ്ട്.

'2012ൽ അൽമാട്ടിയിൽ (കസാക്കിസ്ഥാൻ) നടന്ന ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിനിടെയാണ് ബ്രിജ് ഭൂഷൺ ഹോട്ടൽ മുറിയിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം നടന്നത്. മാതാപിതാക്കളുമായി ഫോണിൽ സംസാരിക്കാനെന്ന വ്യാജേനയാണ് ബ്രിജ് ഭൂഷന്‍റെ ഹോട്ടൽ മുറിയിലേക്ക് കൊണ്ടുപോയതെന്ന് പുസ്‌തകത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്‌തു.

Sakshi Malik (IANS)

'ബ്രിജ് ഭൂഷൺ എന്‍റെ മാതാപിതാക്കളെ വിളിച്ചു. ഞാൻ എന്‍റെ മത്സരത്തെക്കുറിച്ചും മെഡലിനെ കുറിച്ചും സംസാരിക്കുമ്പോള്‍ ഒരുപക്ഷേ അനിഷ്ടകരമായി ഒന്നും സംഭവിച്ചേക്കില്ലാ എന്നാണ് ചിന്തിച്ചത്. എന്നാൽ കോൾ അവസാനിപ്പിച്ചതിന് പിന്നാലെ ഞാൻ കട്ടിലിൽ ഇരിക്കുമ്പോൾ അയാള്‍ എന്നെ പീഡിപ്പിക്കാൻ ശ്രമിച്ചു. ഞാൻ അവനെ തള്ളി മാറ്റി കരയാൻ തുടങ്ങി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

അതിന് ശേഷം ബ്രിജ് ഭൂഷൺ പിൻവാങ്ങുകയായിരുന്നുവെന്നും സാക്ഷി ആരോപിച്ചു. 'അയാളുടെ ആഗ്രഹത്തിന് എന്നെ ലഭിക്കില്ലെന്ന് അയാൾ മനസ്സിലാക്കിയതായി ഞാൻ കരുതുന്നു, എന്നാല്‍ അയാള്‍ ഞാന്‍ നിന്‍റെ അച്ഛനെപ്പോലെയാണ് എന്ന് പറഞ്ഞുകൊണ്ട് എന്നെ കെട്ടിപ്പിടിച്ചു. പക്ഷേ അത് അങ്ങനെയല്ലെന്ന് എനിക്കറിയാമായിരുന്നു. ഞാൻ കരഞ്ഞുകൊണ്ട് അയാളുടെ മുറിയിൽ നിന്നും എന്‍റെ മുറിയിലേക്ക് ഓടി.

Brij Bhushan Sharan Singh (IANS)

ഇതുകൂടാതെ തന്‍റെ കുട്ടിക്കാലത്ത് ട്യൂഷൻ ടീച്ചര്‍ ചെയ്‌ത ലൈംഗീകാതിക്രമത്തെ കുറിച്ചും സാക്ഷി എഴുതി 'എന്‍റെ കുട്ടിക്കാലത്ത് ഞാനും പീഡിപ്പിക്കപ്പെട്ടു, എന്നാൽ വളരെക്കാലമായി അതിനെക്കുറിച്ച് എന്‍റെ വീട്ടുകാരോട് പറയാൻ കഴിഞ്ഞില്ല, സ്‌കൂൾ കാലം മുതൽ ട്യൂഷൻ ടീച്ചർ എന്നെ ശല്യം ചെയ്യാറുണ്ടായിരുന്നു. അവൻ ചിലപ്പോൾ എന്നെ അവന്‍റെ വീട്ടിലേക്ക് ക്ലാസിന് വിളിക്കും, ചിലപ്പോൾ എന്നെ തൊടാൻ ശ്രമിക്കും. എനിക്ക് ട്യൂഷൻ ക്ലാസ്സിൽ പോകാൻ ഭയമായിരുന്നു, പക്ഷേ എനിക്ക് അമ്മയോട് പറയാൻ കഴിഞ്ഞില്ല, ഇത് വളരെക്കാലം തുടർന്നു..

Also Read:ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിനായി രോഹിതും കോലിയുമില്ലാതെ ഇന്ത്യന്‍ ടീം പൂനെയിലെത്തി

ABOUT THE AUTHOR

...view details