ന്യൂഡൽഹി: ടെസ്റ്റ് ചരിത്രത്തില്‍ ഇന്ത്യക്കെതിരെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികള്‍ നേടുന്ന ബാറ്ററെന്ന റെക്കോഡ് അടുത്തിടെയാണ് ഓസീസ് താരം സ്റ്റീവ് സ്‌മിത്ത് സ്വന്തമാക്കിയത്. ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ നാലാം മത്സരത്തിലാണ് തന്‍റെ കരിയറിലെ 34-ാം ടെസ്റ്റ് സെഞ്ച്വറി താരം നേടിയത്. കൂടാതെ മെല്‍ബല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ സ്റ്റീവ് സ്‌മിത്ത് ഇന്ത്യയ്‌ക്കെതിരെ നേടുന്ന 11-ാം സെഞ്ചുറിയും കൂടിയായിരുന്നു. ഇന്ത്യയ്‌ക്കെതിരെ 10 ടെസ്റ്റ് സെഞ്ചുറികൾ നേടിയ ഇംഗ്ലണ്ടിന്‍റെ ജോ റൂട്ടിനെ സ്‌മിത്ത് പിന്നിലാക്കി.
ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ ഏറ്റവും കൂടുതൽ സെഞ്ചുറികള്‍ നേടിയ ആദ്യ 10 ബാറ്റര്‍മാര്‍ ഇതാ
1. സ്റ്റീവ് സ്‌മിത്ത്
ഓസ്‌ട്രേലിയയുടെ വലംകൈയ്യൻ പരിചയസമ്പന്നനായ ബാറ്റര്‍ സ്റ്റീവ് സ്‌മിത്താണ് ഇന്ത്യയ്‌ക്കെതിരെ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയത്. 23 മത്സരങ്ങളിൽ നിന്ന് 44 ഇന്നിംഗ്സുകളിൽ നിന്നായി 11 സെഞ്ചുറികൾ താരത്തിന്‍റെ പേരിലുണ്ട്.
2. ജോ റൂട്ട്
ഇന്ത്യയ്‌ക്കെതിരെ 30 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 55 ഇന്നിംഗ്സുകളിൽ നിന്നായി 10 സെഞ്ചുറി നേടിയ ഇംഗ്ലണ്ടിന്‍റെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍ ജോ റൂട്ടാണ് പട്ടികയിൽ രണ്ടാമത്.
3. സർ ഗാരി സോബേഴ്‌സ്
വെസ്റ്റ് ഇൻഡീസ് ബാറ്റര്‍ സർ ഗാരി സോബേഴ്‌സ് 18 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 30 ഇന്നിംഗ്സുകളിൽ നിന്നായി 8 സെഞ്ചുറികൾ നേടി.
4. വിവിയൻ റിച്ചാർഡ്‌സ്:
മുൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം വിവിയൻ റിച്ചാർഡ്‌സ് 28 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 41 ഇന്നിംഗ്സുകളിൽ നിന്നായി 8 സെഞ്ച്വറി നേടി പട്ടികയിൽ നാലാം സ്ഥാനത്താണ്.
5. റിക്കി പോണ്ടിങ്
മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗ് അഞ്ചാം സ്ഥാനത്താണ്. 29 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 41 ഇന്നിംഗ്സുകളിൽ നിന്നായി 8 സെഞ്ചുറികൾ താരം സ്വന്തമാക്കിയിട്ടുണ്ട്.