ന്യൂഡൽഹി:പാകിസ്ഥാൻ ക്രിക്കറ്റിലെ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഇർഫാൻ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 36 മണിക്കൂറിനുള്ളിൽ മൂന്നാമത്തെ പാക് താരമാണ് വിരമിക്കുന്നത്. സമൂഹമാധ്യമത്തിലൂടെയാണ് താരം ക്രിക്കറ്റിനോട് വിട പറഞ്ഞത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
'ഞാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചു. എന്‍റെ സഹതാരങ്ങളുടെയും പരിശീലകരുടെയും എല്ലാവരുടെയും പിന്തുണയ്ക്ക് ഞാൻ നന്ദി, സ്നേഹത്തിനും മറക്കാനാകാത്ത ഓർമ്മകൾക്കും നന്ദി. ഒപ്പം കളിയെ പിന്തുണയ്ക്കാനും ആഘോഷിക്കാനും ഞാൻ ആഗ്രഹിക്കുന്നു,- മുഹമ്മദ് ഇർഫാൻ പറഞ്ഞു.
മുഹമ്മദ് ഇർഫാൻ ക്രിക്കറ്റ് കരിയർ
4 ടെസ്റ്റുകളിലും 60 ഏകദിനങ്ങളിലും 22 ടി20 മത്സരങ്ങളിലും മുഹമ്മദ് ഇർഫാൻ പാക്കിസ്ഥാനെ പ്രതിനിധീകരിച്ചു. ടെസ്റ്റിൽ 10 വിക്കറ്റുകളും ഏകദിനത്തിൽ 83 വിക്കറ്റുകളും ടി20യിൽ 16 വിക്കറ്റുകളും ഉൾപ്പെടെ ആകെ 109 വിക്കറ്റുകൾ അദ്ദേഹം നേടിയിട്ടുണ്ട്.
ഇമാദും ആമിറും വിരമിക്കൽ പ്രഖ്യാപിച്ചു
കഴിഞ്ഞ 36 മണിക്കൂറിനുള്ളില്‍ ഇമാദ് വസീമും മുഹമ്മദ് ആമിറും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. 2024 മാര്‍ച്ചില്‍ ആമിര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തീരുമാനം പിന്‍വലിച്ച് വീണ്ടും ക്രിക്കറ്റിലേക്ക് താരം മടങ്ങിയെത്തുകയായിരുന്നു. 18-ാം വയസിൽ ഒത്തുകളി വിവാദത്തെ തുടർന്ന് ആമിറിന് പാകിസ്ഥാന്‍ ടീമിൽ നിന്ന് വിലക്ക് ഏർപ്പെടുത്തിയിരുന്നു.
പിന്നീട് ടീമിൽ തിരിച്ചെത്തിയ താരം 2017ല്‍ ചാമ്പ്യൻസ് ട്രോഫി ഫൈനലില്‍ തിളങ്ങിയിരുന്നു. പാകിസ്ഥാന് വേണ്ടി 36 ടെസ്റ്റിലും 61 ഏകദിനങ്ങളിലും 62 ടി20 മത്സരങ്ങളിലും ആമിര്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. എല്ലാ ഫോർമാറ്റുകളിലുമായി 159 മത്സരങ്ങളിൽ നിന്നായി 271 അന്താരാഷ്ട്ര വിക്കറ്റുകളാണ് ആമിർ നേടിയത്.
ഇമാദ് വസീം 55 ഏകദിനങ്ങളിലും 75 ടി20കളിലും പാകിസ്ഥാനെ പ്രതിനിധീകരിച്ചു. തന്‍റെ അന്താരാഷ്ട്ര കരിയറിൽ 130 മത്സരങ്ങളിൽ നിന്ന് 117 വിക്കറ്റുകളും 1540 റൺസും അദ്ദേഹം നേടി.
Also Read:മൂന്നാം ടെസ്റ്റും പണി തരുമോ..! കൂറ്റന്‍ സ്‌കോറില്‍ ഓസീസ് പട, 5 വിക്കറ്റുമായി ബുംറ - AUSTRALIA VS INDIA 3RD TEST