കേരളം

kerala

ETV Bharat / sports

രണ്ടാം ജയവുമായി ഗുജറാത്ത്; ഹൈദരാബാദിനെ തകര്‍ത്തത് ഏഴ് വിക്കറ്റിന് - Titans Beat Sunrisers

ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ്. ജയത്തോടെ ഗുജറാത്ത് പോയന്‍റ് പട്ടികയില്‍ നാലാമത്.

IPL 2024  GT VS SRH  TITANS VS SUNRISERS  GUJARAT TITANS VICTORY
Gujarat Titans Beat Sunrisers Hyderabad By Seven Wickets

By ETV Bharat Kerala Team

Published : Mar 31, 2024, 10:01 PM IST

അഹമ്മദാബാദ് :ഐപിഎല്‍ പതിനേഴാം പതിപ്പിലെ 12-ാം മത്സരത്തില്‍ ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ്. ഹൈദരാബാദ് ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ മറികടന്നാണ് ഗുജറാത്തിന്‍റെ വിജയം. സീസണിലെ രണ്ടാം ജയം സ്വന്തമാക്കിയതോടെ ഗുജറാത്ത് ടൈറ്റൻസ് 4 പോയൻ്റുമായി നാലാം സ്ഥാനത്തേക്ക് ഉയർന്നു.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വൈകുന്നേരം മൂന്നരയ്‌ക്കാണ് കളി തുടങ്ങിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഹൈദരാബാദ് 20 ഓവറിൽ 8 വിക്കറ്റ് നഷ്‌ടത്തിലാണ് 162 റൺസെടുത്തത്. 20 പന്തിൽ 29 റൺസെടുത്ത അഭിഷേക് ശര്‍മയും, 14 പന്തിൽ 29 റണ്‍സെടുത്ത അബ്‌ദുൾ സമദും ഹൈദരാബാദ് നിരയില്‍ തിളങ്ങി. എന്നാല്‍ പേസർ മോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് ബൗളർമാരുടെ അച്ചടക്കത്തോടെയുള്ള ഏറുകളില്‍ സൺറൈസേഴ്‌സ് ഹൈദരാബാദിന് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്‌ടമായി.

മറുപടി ബാറ്റിങ്ങിൽ ഗുജറാത്ത് ഓപ്പണർ വൃദ്ധിമാൻ സാഹ 13 പന്തിൽ 25 റൺസെടുത്ത് പുറത്തായി. 36 പന്തിൽ 45 റൺസെടുത്ത സായ് സുദർശനാണ് ടൈറ്റന്‍സിന്‍റെ ടോപ് സ്കോറർ. മധ്യനിരയിലിറങ്ങിയ ഡേവിഡ് മില്ലർ 44 റൺസുമായി പുറത്താകാതെ നിന്നു. വിജയ് ശങ്കർ 11 പന്തിൽ 14 റൺസുമായി പുറത്താകാതെ നിന്നു.

ഗുജറാത്ത് ടൈറ്റൻസ് ടീം : ശുഭ്‌മാൻ ഗില്‍ (ക്യാപ്‌റ്റൻ), വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പര്‍), സായ് സുദര്‍ശൻ, വിജയ് ശങ്കര്‍, ഡേവിഡ് മില്ലര്‍, അസ്‌മത്തുള്ള ഒമര്‍സായി, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാൻ, സായ് കിഷോര്‍, സ്പെൻസര്‍ ജോണ്‍സണ്‍, ഉമേഷ് യാദവ്, മോഹിത് ശര്‍മ.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീം :മായങ്ക് അഗര്‍വാള്‍, ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, എയ്‌ഡൻ മാര്‍ക്രം, ഹെൻറിച്ച് ക്ലാസൻ (വിക്കറ്റ് കീപ്പര്‍), അബ്‌ദുല്‍ സമദ്, ഷഹ്‌ബാസ് അഹമ്മദ്, പാറ്റ് കമ്മിൻസ് (ക്യാപ്‌റ്റൻ), ഭുവനേശ്വര്‍ കുമാര്‍, മായങ്ക് മാര്‍ക്കണ്ഡെ, ജയദേവ് ഉനദ്ഘട്ട്, നടരാജൻ/ ഉമ്രാൻ മാലിക്ക്.

Also Read:

  1. 'തീക്കാറ്റ്' പോലൊരു പന്തില്‍ 'സീൻ' ആകെ മാറി; അരങ്ങേറ്റത്തിന് പിന്നാലെ മായങ്ക് യാദവിന് കയ്യടിച്ച് ക്രിക്കറ്റ് ലോകം
  2. അരങ്ങേറ്റത്തില്‍ 'മിന്നല്‍ വേഗം', പഞ്ചാബിനെ പൂട്ടിയ ലഖ്‌നൗ പേസര്‍; അറിയാം മായങ്ക് യാദവ് ആരാണെന്ന്...
  3. 'അവൻ ഇന്ത്യൻ ക്രിക്കറ്റിനും സവിശേഷമായ സംഭാവനകള്‍ നല്‍കും'; റിയാൻ പരാഗിനെ കുറിച്ച് സംഞ്ജു സാംസണ് പറയാനുള്ളത്...

ABOUT THE AUTHOR

...view details