വിജയ് ഹസാരെ ട്രോഫി മത്സരങ്ങളിലേക്ക് യുവതാരം പൃഥ്വി ഷായെ തിരഞ്ഞെടുക്കാത്തതിൽ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പ്രതികരിച്ചു. താരത്തിന്‍റെ ഫിറ്റ്‌നസും അച്ചടക്കവും പെരുമാറ്റവുമാണ് ഇതിന് കാരണമെന്ന് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പൃഥ്വി ഷായ്ക്ക് ശത്രുക്കളില്ലെന്നും താരം തന്നെയാണ് സ്വന്തം ശത്രു. വിജയ് ഹസാരെ ട്രോഫി ടൂർണമെന്‍റിലെ മുംബൈ ടീമിൽ ഉൾപ്പെടുത്താത്തതിലുള്ള രോഷം താരം സമൂഹമാധ്യമങ്ങളിൽ പരസ്യമാക്കിയ സാഹചര്യത്തിലാണ് എം.സി.എ രംഗത്തെത്തിയത്.
'പൃഥ്വി ഷാ കളത്തിലില്ലാത്തത് പോലെ'
"അടുത്തിടെ സമാപിച്ച സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഞങ്ങൾ 10 ഫീൽഡർമാരുമായാണ് കളിച്ചത്. പൃഥ്വി ഷാ കളത്തിൽ ഇല്ലെന്ന മട്ടിലായിരുന്നു. പന്ത് അടുത്തുകൂടി കടന്നുപോകുമ്പോൾ പോലും പൃഥ്വി ഷായ്ക്ക് അതു പിടിച്ചെടുക്കാൻ സാധിക്കുന്നില്ല. ബാറ്റ് ചെയ്യുമ്പോഴും ഞങ്ങൾ അത് കണ്ടു. കൃത്യസമയത്ത് പന്ത് തട്ടാൻ പാടുപെടുന്ന അദ്ദേഹത്തിന്‍റെ ഫിറ്റ്‌നസും അച്ചടക്കവും പെരുമാറ്റവും മികച്ചതായിരുന്നില്ല, പൃഥ്വി ഷായുടെ പെരുമാറ്റത്തെക്കുറിച്ച് ടീമിലെ മുതിർന്ന താരങ്ങൾ വരെ പരാതി പറഞ്ഞു തുടങ്ങി.സയ്യിദ് മുഷ്താഖ് അലി ട്രോഫി സമയത്ത്, ഷാ പലപ്പോഴും രാത്രിയിൽ പോകുകയും രാവിലെ ആറ് മണിക്കാണ് ടീമിന്‍റെ ഹോട്ടലിൽ എത്തിയതെന്ന് എംസിഎ ഉദ്യോഗസ്ഥൻ പറഞ്ഞു.
" i will come back for sure". badly want prithvi shaw to succeed. we will be there. pic.twitter.com/HZ89HuHmFk
— R A T N I S H (@LoyalSachinFan) December 17, 2024
അത്തരം പോസ്റ്റുകൾക്ക് ഒരു ഫലവുമില്ല!
സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇട്ടാൽ അത് മുംബൈ സെലക്ടർമാരെയും എംസിഎയെയും സ്വാധീനിക്കുമെന്ന് കരുതുന്നത് തെറ്റാണെന്ന് എംസിഎ ഉദ്യോഗസ്ഥൻ പറഞ്ഞു. എംസിഎ അക്കാദമിയിൽ നൽകിയ ഫിറ്റ്‌നസ് പ്രോഗ്രാം പൃഥ്വി ഷാ പാലിച്ചില്ലെന്നാണ് വെളിപ്പെടുത്തൽ.
സയ്യിദ് മുഷ്താഖ് അലിയിലും താരത്തിന് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ല. 9 മത്സരങ്ങളിൽ നിന്ന് 197 റൺസ് മാത്രമാണ് നേടിയത്. തൽഫലമായാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ വിജയ് ഹസാരെ ട്രോഫി ടീമിലേക്ക് തിരഞ്ഞെടുക്കാത്തത്. നവംബറിൽ നടന്ന ഐപിഎൽ മെഗാ ലേലത്തിൽ ഒരു ഫ്രാഞ്ചൈസിയും വാങ്ങാത്തതിനാൽ പൃഥ്വി വിൽക്കപ്പെടാത്ത താരമായി.
വിജയ് ഹസാരെ ട്രോഫിക്കുള്ള 15 അംഗ ടീം– ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), ആയുഷ് മാത്രെ, അങ്ക്രിഷ് രഘുവംശി, ജയ് ബിഷ്ട, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, സൂര്യാൻഷ് ഷെഡ്ഗെ, സിദ്ദേഷ് ലാഡ്, ഹാർദിക് ടമോർ, പ്രസാദ് പവാർ, അഥർവ അങ്കോലേകർ, തനുഷ് കൊട്യാൻ, ഷാർദൂൽ ഠാക്കൂർ, റോയ്സ്റ്റൻ ഡയസ്, ജൂനദ് ഖാൻ, ഹര്‍ഷ് ടന്ന, വിനായക് ഭോയ്ർ.