ന്യൂഡൽഹി: ബോർഡർ ഗവാസ്‌കര്‍ ട്രോഫിയിലെ അവസാന രണ്ട് ടെസ്റ്റ് മത്സരത്തിനുള്ള ഓസീസ് ടീമിനെ പ്രഖ്യാപിച്ചു. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലും സിഡ്‌നിയിലുമാണ് ഇനിയുള്ള മത്സരങ്ങള്‍ നടക്കുക.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
രണ്ട് ടെസ്റ്റുകൾക്കായി ഓസ്‌ട്രേലിയയുടെ 15 അംഗ ടീമിൽ മൂന്ന് മാറ്റങ്ങളാണ് വരുത്തിയത്. പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച നഥാൻ മക്‌സ്വീനി മൂന്ന് മത്സരങ്ങൾക്കുശേഷം ടീമിന് പുറത്തായി. ആറ് ഇന്നിങ്സുകളില്‍ നിന്ന് 72 റൺസ് മാത്രമാണ് താരം നേടിയത്. 1974ന് ശേഷം ഒരു ഓസ്‌ട്രേലിയൻ ടെസ്റ്റ് ഓപ്പണറുടെ ആദ്യ ആറ് ഇന്നിങ്സുകളില്‍ നേടുന്ന ഏറ്റവും കുറഞ്ഞ സ്‌കോറാണിത്.
Will we see Sam Konstas (currently 19y 79d) added to this list on Boxing Day? #AUSvIND pic.twitter.com/015Cx6uaOX
— cricket.com.au (@cricketcomau) December 20, 2024
മൂന്ന് ടെസ്റ്റുകളിൽ നിന്ന് 14.40 ശരാശരി മാത്രമാണ്. ഉസ്‌മാൻ ഖവാജയുടെ പ്രകടനവും മെച്ചമായില്ല. 38 കാരനായ താരം ആറ് ഇന്നിങ്സുകളില്‍ നിന്ന് 63 റൺസ് മാത്രമാണ് നേടിയത്. എന്നാൽ അനുഭവപരിചയം കാരണം തന്‍റെ സ്ഥാനം ഉസ്‌മാന്‍ നിലനിർത്തി.
നഥാൻ മക്‌സ്വീനിക്ക് പകരം അണ്ടർ 19 ലോകകപ്പ് താരം സാം കോൺസ്റ്റാസിനെ ടീമിൽ ഉൾപ്പെടുത്തി.ഡിസംബറിൽ, ഡേവിഡ് വാർണറുടെ നേതൃത്വത്തിലുള്ള സിഡ്‌നി തണ്ടറിനായി (എസ്‌ടി) കോൺസ്റ്റാസ് തന്‍റെ ബിഗ് ബാഷ് ലീഗിൽ (ബിബിഎൽ) അരങ്ങേറ്റം കുറിച്ചു. വാർണറുമായി ചേർന്ന് ഓപ്പണിംഗ് ആരംഭിച്ച താരം 26 പന്തിൽ 57 റൺസ് നേടിയ മികച്ച ഇന്നിങ്‌സ് സിഡ്‌നി തണ്ടറിന്‍റെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അർദ്ധ സെഞ്ച്വറിയാണ്.
മൂന്നാം ടെസ്റ്റിന്‍റെ ഭാഗമായിരുന്ന ബ്യൂ വെബ്‌സ്റ്ററിനെയും ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ ടീമിൽ നിലനിർത്തി. കൂടാതെ ജായ് റിച്ചാർഡ്‌സൺ, ഷോൺ ആബട്ട് എന്നിവരും ടീമിൽ ഇടം നേടിയിട്ടുണ്ട്. മൂന്ന് വർഷത്തിന് ശേഷമാണ് റിച്ചാർഡ്‌സൺ ടീമിൽ തിരിച്ചെത്തിയത്. മിച്ചൽ മാർഷിന്‍റെ പരിക്ക് മൂലം ഓസ്‌ട്രേലിയ ഓൾറൗണ്ടർ ബ്യൂ വെബ്‌സ്റ്ററെയും തിരിച്ചുവിളിച്ചു. നാലാം ടെസ്റ്റ് മത്സരം ഡിസംബർ 26 മുതൽ മെൽബണിൽ നടക്കും.
Read more on Australia's squad for the final two Tests against India https://t.co/9P0hGCCqXw
— cricket.com.au (@cricketcomau) December 20, 2024
ഓസ്‌ട്രേലിയ ടീം: പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ് (വൈസ് ക്യാപ്റ്റൻ), സ്റ്റീവ് സ്മിത്ത് (വൈസ് ക്യാപ്റ്റൻ), സീൻ ആബട്ട്, സ്‌കോട്ട് ബോളണ്ട്, അലക്‌സ് കാരി, ജോഷ് ഇംഗ്ലിസ്, ഉസ്മാൻ ഖവാജ, സാം കോൺസ്റ്റാസ്, മാർനസ് ലബുഷാഗ്നെ , നഥാൻ ലിയോൺ, മിച്ചൽ മാർഷ്, ജ്യെ റിച്ചാർഡ്സൺ, മിച്ചൽ സ്റ്റാർക്ക്, ബ്യൂ വെബ്സ്റ്റർ.