ഐ ലീഗ് ഫുട്ബോളില്‍ മത്സരത്തില്‍ ഗോകുലം കേരള ഇന്ന് റിയൽ കാശ്‌മീരിനെ നേരിടും. ലീഗിലെ ആദ്യ മത്സരത്തിൽ ശ്രീനിധി ഡക്കാനെതിരേ മികച്ച വിജയം നേടിയ ഗോകുലം ജയം തുടരാനാണ് എവേ മത്സരത്തിനായി കളത്തിലിറങ്ങുന്നത്. ശ്രീ നഗറിലെ ടിആർസി ടർഫിൽ ഉച്ചക്ക് രണ്ടിനാണ് മത്സരം നടക്കുക.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആദ്യ മത്സരത്തിൽ റിയൽ കാശ്‌മീരും വിജയം നേടിയിരുന്നു. കിരീടം ലക്ഷ്യമിടുന്ന ഗോകുലത്തിന് ഇന്നത്തെ കളിയില്‍ ജയം ആവശ്യമാണ്. ശക്തമായ പ്രതിരോധ നിരയാണ് കാശ്‌മീരിന്‍റെ ശക്തി.
സ്വന്തം തട്ടകത്തില്‍ രാജസ്ഥാൻ യുനൈറ്റഡിനെ തകര്‍ത്താണ് കാശ്‌മീര്‍ ഇന്ന് കളിക്കാന്‍ ഇറങ്ങുന്നത്. ഐ ലീഗിലെ ഹോം മത്സരങ്ങളിൽ മികച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞ ടീമാണ് റിയൽ കാശ്‌മീര്‍. ഗോകുലത്തിന് കാശ്‌മീരില്‍ പ്രധാന ഘടകം കാലാവസ്ഥയാണ്. എന്നിരുന്നാലും ടീം ഈ സീസണിൽ തന്നെ ലേയിൽ നടന്ന ക്ലൈമറ്റ് കപ്പ് കളിച്ച് ചാമ്പ്യൻമാരായിട്ടുണ്ട്. അതിനാല്‍ സമാന കാലാവസ്ഥയിലെ വെല്ലിവിളി ടീമിന് മറികടക്കാനായേക്കും.
മുന്നേറ്റനിരയിലാണ് ഗോകുലം പ്രതീക്ഷയര്‍പ്പിക്കുന്നത്. ആദ്യ മത്സരത്തിൽ ഒരു ഗോളിന് പിറകിൽനിന്ന ഗോകുലം പിന്നീട് തിരിച്ചുവന്നായിരുന്നു ജയം സ്വന്തമാക്കിയത്. ഗോകുലത്തിനായി നാചോ അബെലെഡോ, മാര്‍ട്ടിന്‍ ഷാവേസ്, റമഡിന്‍താര എന്നിവര്‍ ഗോളടിച്ചപ്പോള്‍ ശ്രീനിധി ഡെക്കാനായി ലാല്‍റോമാവിയയും ഡേവിഡ‍് മുനോസുമാണ് വല നിറച്ചത്.
ഇത്തവണ അറ്റാക്കിങ്ങിന് പ്രാധാന്യം നൽകിയാണ് ടീം ഒരുക്കിയിട്ടുള്ളതെന്ന് ഗോകുലം കേരള പരിശീലകൻ അന്‍റോണിയോ റുവേട വ്യക്തമാക്കി.കോഴിക്കോട് കോര്‍പ്പറേഷന്‍ ഇംഎംഎസ് സ്റ്റേഡിയത്തില്‍ ഡിസംബര്‍ മൂന്നിന് ഐസോള്‍ എഫ്‌സിക്കെതിരെയാണ് ഗോകുലത്തിന്‍റെ ആദ്യ ഹോം മാച്ച്.
Also Read:സിറ്റിയുടെ തുടര്‍ച്ചയായ തോല്‍വിയും സമനിലയും; സ്വയം മുറിവേല്‍പ്പിച്ച് പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള