ന്യൂഡൽഹി:മുൻ ഇന്ത്യൻ ബാറ്ററും മുഖ്യ പരിശീലകനുമായ ഗൗതം ഗംഭീർ തന്‍റെ എക്കാലത്തെയും മികച്ച ഇന്ത്യാ ഇലവനെ തെരഞ്ഞെടുത്തു. തന്‍റെ ടീമില്‍ രോഹിത് ശർമ്മയ്ക്ക് സ്ഥാനമില്ല. എംഎസ് ധോണിക്കും വിരാട് കോഹ്‌ലിക്കും പകരം വെറ്ററൻ ലെഗ് സ്‌പിന്നർ അനിൽ കുംബ്ലെയെ ടീമിന്‍റെ ക്യാപ്റ്റനാക്കി. രോഹിത് ശർമയെ കൂടാതെ രവിചന്ദ്രൻ അശ്വിൻ, ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ എന്നിവരെയും ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.
ഇടംകൈയ്യൻ ബാറ്റര്‍ സുനിൽ ഗവാസ്‌കറെയും വീരേന്ദർ സെവാഗിനെയും ഓപ്പണർമാരാക്കിയപ്പോള്‍ രാഹുൽ ദ്രാവിഡിനെ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ തിരഞ്ഞെടുത്തു. മധ്യനിരയിൽ ക്രിക്കറ്റ് ഐക്കൺ സച്ചിൻ ടെണ്ടുൽക്കർ, പരിചയസമ്പന്നനായ ബാറ്റര്‍ വിരാട് കോഹ്‌ലി, ഓൾറൗണ്ടറുടെ റോളിൽ ഏകദിന ലോകകപ്പ് നേടിയ ക്യാപ്റ്റൻ കപിൽ ദേവ്, വിക്കറ്റ് കീപ്പറായി എംഎസ് ധോണി എന്നിവരേയും ഉള്‍പ്പെടുത്തി.
അനിൽ കുംബ്ലെയെയും ഹർഭജൻ സിങ്ങിനെയും സ്പിന്നർമാരായി തിരഞ്ഞെടുത്തപ്പോൾ ഫാസ്റ്റ് ബൗളിങ് വിഭാഗത്തിൽ ജവഗൽ ശ്രീനാഥ്, സഹീർ ഖാൻ തുടങ്ങിയ വെറ്ററൻമാരെ ഉൾപ്പെടുത്തി. സ്‌പോർട്‌സ് ടാക്കുമായുള്ള സംഭാഷണത്തിൽ ഗംഭീർ പറഞ്ഞു, 'ഞാനും സേവാഗും അത്താഴം കഴിക്കുമ്പോൾ, കുംബ്ലെ വന്നു പറഞ്ഞു, എന്ത് സംഭവിച്ചാലും മുഴുവൻ പരമ്പരയിലും നിങ്ങൾ ഓപ്പൺ ചെയ്യുമെന്ന്. 8 തവണ പൂജ്യത്തിൽ പുറത്തായാലും കാര്യമില്ല.