സിഡ്‌നി:ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ നിര്‍ണായക മത്സരത്തിനായി ടീം ഇന്ത്യ നാളെ സിഡ്‌നിയില്‍ ഇറങ്ങാനിരിക്കുകയാണ്. പരമ്പരയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ പ്രതീക്ഷയും നിലനിര്‍ത്താൻ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യയ്‌ക്ക് ജയം അനിവാര്യമാണ്. മെല്‍ബണിലെ ബോക്‌സിങ് ഡേ ടെസ്റ്റിലെ ജയത്തോടെ പരമ്പരയില്‍ 2-1ന് മുന്നിലാണ് ഓസ്‌ട്രേലിയ.
ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഇന്ത്യയുടെ ഭാവി നിശ്ചയിക്കുന്ന മത്സരമായതുകൊണ്ട് തന്നെ സിഡ്‌നിയില്‍ ആരൊക്കെ കളിക്കുമെന്നും ആരാധകര്‍ ഉറ്റുനോക്കുന്നു. മത്സരതലേന്ന് മാധ്യമങ്ങളെ കണ്ട ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറും ഇക്കാര്യത്തില്‍ വ്യക്തമായ ഒരു മറുപടി നല്‍കിയിട്ടില്ല. ടീമില്‍ നായകൻ രോഹിത് ശര്‍മയുടെ സ്ഥാനം പോലും ഉറപ്പിക്കാനായിട്ടില്ലെന്നാണ് ഗംഭീറിന്‍റെ വാര്‍ത്താ സമ്മേളനത്തില്‍ നിന്നും ലഭിക്കുന്ന സൂചന.
പരിക്കേറ്റ പേസര്‍ ആകാശ് ദീപ് അഞ്ചാം ടെസ്റ്റിനുണ്ടാകില്ലെന്ന് ഗംഭീര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍, രോഹിത് ശര്‍മയുണ്ടാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇന്ത്യൻ ക്യാപ്‌റ്റൻ കളിക്കുമെന്നോ ഇല്ലെന്നോയുള്ള മറുപടിയാണ് പറഞ്ഞത്. മത്സരദിവസം രാവിലെയോടെ മാത്രമെ പ്ലേയിങ് ഇലവനെ കുറിച്ച് അന്തിമ തീരുമാനമെടുക്കൂവെന്നാണ് ഗംഭീര്‍ പറഞ്ഞത്. ഗൗതം ഗംഭീര്‍ പറഞ്ഞതിങ്ങനെ...
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
'എവിടെയാണ് സ്വന്തം പ്രകടനത്തെ മെച്ചപ്പെടുത്തേണ്ടതെന്ന് ടീമിലെ ഓരോ താരത്തിനും വ്യക്തമായി തന്നെ അറിയാം. രാജ്യത്തിന് വേണ്ടി കളിക്കാനിറങ്ങുമ്പോള്‍ മികച്ച പ്രകടനം തന്നെ താരങ്ങള്‍ പുറത്തെടുക്കേണ്ടതുണ്ട്. സിഡ്‌നിയില്‍ എങ്ങനെ ജയിക്കണമെന്ന കാര്യമാണ് ഞങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്.