പാരീസ്: ചില വൈകാരിക നിമിഷങ്ങൾക്കും കൂടിയാണ് പാരീസ് ഒളിമ്പിക്‌സ് വേദിയാകുന്നത്. ആവേശപോരട്ടത്തിനിടയില്‍ ഫ്രഞ്ച് അത്‌ലറ്റ് ആലീസ് ഫിനോട്ട് കാമുകനോട് നടത്തിയ വിവാഹാഭ്യർത്ഥന കൗതുകമാകുന്നു. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിലാണ് 32 കാരിയായ ആലീസിന്‍റെ വിവാഹഭ്യർത്ഥന.
വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ നാലാം സ്ഥാനത്തെത്തിയ ശേഷമാണ് ആലീസ് തന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരനിമിഷത്തിനായി കാമുകന്‍റെ അടുത്തേക്ക് ഓടിയത്. കാമുകന്‍ ഇരിക്കുന്ന സ്റ്റാൻഡിലേക്ക് എത്തിയശേഷം മുട്ടുകുത്തി നിന്നാണ് തന്‍റെ പ്രണയം നിമിഷം കാമുകനിലേക്ക് എത്തിച്ചത്. ആലീസിന്‍റെ ഇഷ്‌ടം സ്വീകരിച്ച കാമുകന്‍ ആലിംഗനം ചെയ്യുകയുണ്ടായി.