ദുബായില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ യുവ സൂപ്പര്‍ താരം സഞ്ജു സാംസണെ കണ്ടുമുട്ടുന്ന വീഡിയോ പങ്കുവെച്ച് മുന്‍ താരം എസ് ശ്രീശാന്ത്. തന്നെ കാണാന്‍ വരുന്ന സഞ്ജുവിന്‍റെ വീഡിയോ ശ്രീശാന്ത് തന്നെയാണ് സ്വന്തം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. വീഡിയോയില്‍ ഇരുവരും തമ്മിലുള്ള രസകര നിമിഷങ്ങള്‍ കുറഞ്ഞ സമയം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുത്തത്.
സഞ്ജു, ദൈവത്തിന്‍റെ അനുഗ്രഹം നിനക്കൊപ്പം എപ്പോഴും ഉണ്ടാകട്ടെയെന്ന് കാപ്ഷനോടെയാണ് ശ്രീശാന്ത് വീഡിയോ പങ്കുവച്ചത്. മികച്ച പ്രകടനം പുറത്തെടുക്കുന്നത് തുടരുക. നിങ്ങളുടെ സ്വതസിദ്ധമായ ശൈലി കൊണ്ട് മലയാളികള്‍ക്കും ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാന്‍ കഴിയട്ടേയെന്ന് താരം കുറിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വീഡിയോയില്‍ 'ദൂരെ നിന്നും തന്‍റെ അടുത്തേയ്ക്ക് നടന്നുവരുന്ന സഞ്ജുവിന്‍റെ ദൃശ്യങ്ങളില്‍ താരത്തെ കണ്ടതും 'നോക്കൂ, ഇതാരാണെന്ന് നോക്കൂ', സാക്ഷാല്‍ സഞ്ജു സാംസണ്‍ ഇതാ എന്നാണ് ശ്രീശാന്ത് പറഞ്ഞുതുടങ്ങുന്നത്.