മുംബൈ: ചാമ്പ്യന്‍സ് ട്രോഫിയ്‌ക്ക് മുമ്പായി ഇന്ത്യയുടെ വെറ്ററന്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും മാനസികമായി കൂടി ഫിറ്റാകേണ്ടതുണ്ടെന്ന് മുന്‍ താരം സുരീന്ദർ ഖന്ന. ടൂര്‍ണമെന്‍റിന് മുന്നെ അവര്‍ തങ്ങളുടെ ഫോമിലേക്ക് തിരികെ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും 68-കാരന്‍ പറഞ്ഞു. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോടാണ് സുരീന്ദർ ഖന്നയുടെ പ്രതികരണം.
ടീമിന്‍റെ ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മ കൂടുതല്‍ കായികക്ഷമത നേടേണ്ടതുണെന്നും അദ്ദേഹം പറഞ്ഞു. "ക്യാപ്റ്റന്‍ ദുർബലനാണ്. രോഹിത് ശർമ ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്യുകയാണെങ്കില്‍ ബാറ്റര്‍മാര്‍ക്ക് രണ്ട് റൺസ് എളുപ്പത്തിൽ എടുക്കാം. വിരാട് കോലി സ്ലിപ്പിൽ ഫീൽഡ് ചെയ്യുന്നു, സർക്കിളിനുള്ളിൽ മാത്രമേ ഫീൽഡ് ചെയ്യുന്നുള്ളൂ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്നാല്‍ എതിര്‍ ബാറ്റര്‍മാരെ റണ്‍സടിക്കാന്‍ അനുവദിക്കുന്നില്ല. സർക്കിളിൽ അദ്ദേഹം വളരെയധികം പരിശ്രമിക്കുന്നു. രണ്ട് പേരും മാനസികമായി കൂടി ഫിറ്റ്നസ് നേടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഫോമിലേക്ക് തിരിച്ചുവരുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു" - സുരീന്ദർ ഖന്ന പറഞ്ഞു.
സമീപകാലത്തായി മോശം ഫോമിലാണ് രോഹിത്തും വിരാട് കോലിയും. അടുത്തിടെ അവസാനിച്ച ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ദയനീയ പ്രകടനമായിരുന്നു ഇരുവരും നടത്തിയത്. മൂന്ന് മത്സരങ്ങളിലെ അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നും വെറും 31 റണ്‍സ് മാത്രമാണ് രോഹിത്തിന് നേടാന്‍ കഴിഞ്ഞത്. 6.20 മാത്രമാണ് ശരാശരി.