ന്യൂഡല്‍ഹി: ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ ആവേശം അതിരുവിട്ട് ആരാധകർ തമ്മിലുണ്ടായ കൂട്ടത്തല്ലിൽ നൂറിലധികം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആഫ്രിക്കന്‍ രാജ്യമായ ഗിനിയിലാണ് ലോകത്തെ ഞെട്ടിച്ച കലാപം അരങ്ങേറിയത്. പരസ്‌പരം ആരാധകര്‍ തമ്മില്‍ പോരാടുന്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. തെക്കുകിഴക്കൻ ഗിനിയയിലെ എൻസെറെക്കോറിലെ സ്റ്റേഡിയത്തിലാണ് സംഭവം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നസറെക്കോറിൽ ലാബെ, എൻസെറെക്കോർ ടീമുകൾ തമ്മിലുള്ള ഫുട്ബോൾ മത്സരത്തിനിടയിൽ റഫറി എടുത്ത തീരുമാനം വിവാദമായതോടെ പ്രതിഷേധവുമായി ഒരു ടീമിന്‍റെ ആരാധകർ മൈതാനത്തെത്തുകയായിരുന്നു. ഇതുകണ്ട് എതിർ ടീമിന്‍റെ ആരാധകരും എത്തി സ്ഥിതി വഷളാവുകയായിരുന്നു.
പിന്നാലെയാണ് ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടായത്. സ്റ്റേഡിയത്തിന് പുറമേ ആയിരക്കണക്കിന് ആരാധകർ തെരുവിലിറങ്ങി പരസ്പരം ആക്രമിച്ചു. ചിലർ പോലീസ് സ്റ്റേഷനും തീയിട്ടു.
സർക്കാർ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ബ ഔറി പറഞ്ഞു. പരിക്കേറ്റവർക്ക് പ്രഥമശുശ്രൂഷ നൽകുന്നതിൽ ആശുപത്രി സേവനങ്ങൾക്ക് തടസ്സമുണ്ടാകില്ല. സാമൂഹിക സുതാര്യത പുനഃസ്ഥാപിക്കാൻ നഗര അധികാരികൾ ഉത്തരവിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ആശുപത്രിയിൽ നിന്നുള്ള ദൃശ്യങ്ങൾ തികച്ചും ദാരുണമാണ്. മൃതദേഹങ്ങൾ ഒരുപാട് കൂട്ടിയിട്ടിരിക്കുന്നത് കാണാം. ആശുപത്രിയുടെ വരാന്തയിൽ ഉൾപ്പെടെ മൃതദേഹങ്ങൾ നിരനിരയായി കിടത്തിയിട്ടുണ്ട്. മോർച്ചറി നിറഞ്ഞുകവിഞ്ഞു, മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും’ –പ്രദേശത്തെ ഡോക്ടറെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായി എഎഫ്‍പി റിപ്പോർട്ട് ചെയ്‌തു.
പട്ടാള അട്ടിമറിയിലൂടെ 2021ൽ സ്വയം പ്രസിഡന്‍റായി അവരോധിച്ച മമാഡി ഡുംബൊയയുടെ ബഹുമാനാർഥമാണ് ടൂർണമെന്‍റ് സംഘടിപ്പിച്ചതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കലാപത്തില്‍ പ്രദേശത്തെ ആശുപത്രികൾക്ക് നോക്കാവുന്നതിനു അപ്പുറമാണ് ദുരന്തത്തിന്‍റെ വ്യാപ്‌തിയെന്നാണ് റിപ്പോര്‍ട്ട്.
Also Read:സഞ്ജുവും സൽമാൻ നിസാറും തിളങ്ങി; ഗോവക്കെതിരെ കേരളത്തിന് 11 റൺസ് ജയം