കേരളം

kerala

ETV Bharat / sports

സൗദി ക്ലബുകളുടെ കോടികളുടെ ഓഫര്‍; എന്നാല്‍ നിരസിച്ച് ഈ സൂപ്പര്‍ താരങ്ങള്‍ - SAUDI PRO LEAGUE FOOTBALL

സൗദി ക്ലബുകളുടെ കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകള്‍ വേണ്ടെന്ന് വച്ച താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം

LUKA MODRIC  SERGIO BUSQUETS  MARCUS RASHFORD  messi
SAUDI PRO LEAGUE FOOTBALL (getty images)

By ETV Bharat Sports Team

Published : Jan 20, 2025, 4:16 PM IST

ലോക ഫുട്ബോള്‍ കായിക ഭൂപടത്തില്‍ വലിയൊരു ശക്തിയായി വളരുകയാണ് സൗദി അറേബ്യ. യൂറോപ്യന്‍ ലീഗുകളിലെ സൂപ്പര്‍ താരങ്ങളെ കോടികള്‍ വാരിയെറിഞ്ഞ് തങ്ങളുടെ ക്ലബുകളിലേക്ക് ക്ഷണിച്ചിരിക്കുകയാണ് സൗദി ക്ലബുകള്‍. നിരവധി താരങ്ങള്‍ നിലവില്‍ സൗദിയിലേക്ക് ചേക്കേറിയിട്ടുണ്ടെങ്കിലും ചിലര്‍ തങ്ങള്‍ക്ക് കിട്ടിയ കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകള്‍ വേണ്ടെന്ന് വച്ചവരാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്‌മര്‍, കരീം ബെന്‍സെമ, എന്‍ഗോളോ കാന്‍റെ തുടങ്ങിയ യൂറോപ്യന്‍ ഫുട്‌ബോളില്‍ രാജാക്കന്മാരെ മോഹവില നല്‍കി സൗദി ക്ലബ്ബുകള്‍ സ്വന്തമാക്കി. എന്നാല്‍ വമ്പന്‍ ഓഫറുകള്‍ വേണ്ടെന്നു വച്ചിട്ടുള്ള താരങ്ങളുമുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു അറിയാം.

File Photo: Lionel Messi (AP)

ലയണല്‍ മെസി

ഇതിഹാസ ഫുട്‌ബോള്‍ താരവും അര്‍ജന്‍റീന നായകനുമായ മെസ്സിയും സൗദി ക്ലബുകളുടെ കോടികളുടെ ഓഫര്‍ നിരസിച്ച താരമാണ്. ഏകദേശം ഒരു ബില്ല്യണ്‍ ഡോളര്‍ താരത്തിന് അല്‍ ഹിലാല്‍ ഓഫര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇംഗ്ലണ്ടിന്‍റെ മുന്‍ താരം ഡേവിഡ് ബെക്കാം സഹ ഉടമ കൂടിയായിട്ടുള്ള ടീമാണിത്. പക്ഷെ മെസി ഓഫര്‍ വേണ്ടാന്ന് വയ്‌ക്കുകയായിരുന്നു. അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗില്‍ ഇന്‍റര്‍ മയാമിക്ക് വേണ്ടിയാണ് മെസി ഇപ്പോള്‍ കളിക്കുന്നത്.

FILE Photo: Sergio Busquets (Etv Bharat)

സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സ്

ദീര്‍ഘകാലം ബാഴ്‌സലോണയ്‌ക്ക് വേണ്ടി കളിച്ച സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സ് 2023 മേയിലാണ് ക്ലബ്ബ് വിട്ടത്. പിന്നാലെ സൗദി പ്രോ ലീഗില്‍ നിന്നുള്ള നാലു ക്ലബ്ബുകള്‍ താരത്തെ സ്വന്തമാക്കാന്‍ മുന്നോട്ടു വന്നു. പക്ഷെ സൗദി ക്ലബുകളിലേക്ക് ചേക്കാറാന്‍ ബുസ്‌ക്വെറ്റ്‌സിനു താല്‍പ്പര്യമില്ലായിരുന്നു. അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗില്‍ ഇന്‍റര്‍ മയാമിയുടെ ഓഫര്‍ താരം സ്വീകരിച്ചു.

FILE Photo: Marcus Rashford (Etv Bharat)

മാര്‍ക്കസ് റഷ്‌ഫോര്‍ഡ്

സൗദി പ്രോ ലീഗില്‍ നിന്നുള്ള മൂന്നു ക്ലബ്ബുകളാണ് കോടികളുടെ ഓഫറുകളുമായി റഷ്‌ഫോര്‍ഡിനെ സമീപിച്ചത്. പക്ഷെ ഇവ നിഷേധിച്ച റഷ്‌ഫോര്‍ഡ് യൂറോപ്പില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ഇംഗ്ലണ്ടിന്‍റെ സ്‌ട്രൈക്കറും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരവുമാണ് മാര്‍ക്കസ് റഷ്‌ഫോര്‍ഡ്. എസി മിലാനിലേക്ക് താരം പോകുമെന്നും റിപ്പോര്‍ട്ടുണ്ട്.

FILE PHOTO : Luca modric (Etv Bharat)

ലൂക്കാ മോഡ്രിച്ച്

ക്രൊയേഷ്യയുടെ സൂപ്പര്‍ മിഡ്ഫീല്‍ഡറും റയല്‍ മാഡ്രിഡ് താരമായ ലൂക്കാ മോഡ്രിച്ചിനായി സൗദി വല വിരിച്ചിരുന്നു. മൂന്നു സീസണുകളിലേക്കു 171 മില്ല്യണ്‍ യൂറോയാണ് ഒരു ടീം താരത്തിന് ഓഫര്‍ ചെയ്തത്. പക്ഷെ ലൂക്കാ മോഡ്രിച്ച് ഈ ഓഫര്‍ നിരസിക്കുകയായിരുന്നു.

ABOUT THE AUTHOR

...view details