സാവോ പോളോ:ഫുട്‌ബോള്‍ ലോകകപ്പ് 2026 യോഗ്യത മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്‍റീനയെ സമനിലയിൽ തളച്ച് വെനസ്വേല. സ്വന്തം തട്ടകമായ മോനുമെന്‍റല്‍ സ്റ്റേഡിയത്തിൽ 1-1 എന്ന സ്‌കോറിനാണ് വെനസ്വേല അര്‍ജന്‍റീനയെ പൂട്ടിയത്. മഴയെത്തുടര്‍ന്ന് ഗ്രൗണ്ട് നനഞ്ഞതോടെ നിശ്ചയിച്ചതില്‍ നിന്നും അരമണിക്കൂര്‍ വൈകിയാണ് മത്സരം ആരംഭിച്ചത്.
ഗ്രൗണ്ടില്‍ വെള്ളം കെട്ടിക്കിടന്നത് കളിയുടെ ഒഴുക്കിനെ സാരമായി തന്നെ ബാധിച്ചു. അര്‍ജന്‍റീനയ്‌ക്കായി നിക്കോളാസ് ഒട്ടമെൻഡിയും സലോമോൻ റോണ്ടനുമാണ് ഗോളടിച്ചത്. മത്സരത്തിന്‍റെ 13-ാം മിനിട്ടില്‍ അര്‍ജന്‍റീന മുന്നിലെത്തി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അര്‍ജന്‍റൈന്‍ മധ്യനിര താരം സെല്‍സോയെ വെനിസ്വേലയുടെ ഹെരേര ഫൗള്‍ ചെയ്തിന് ലഭിച്ച ഫ്രീകിക്കില്‍ നിന്നായിരുന്നു ഈ ഗോളിന്‍റെ തുടക്കം. പരിക്ക് മാറി തിരിച്ചെത്തിയ ക്യാപ്റ്റന്‍ ലയണല്‍ മെസി ബോക്‌സിലേക്ക് നല്‍കിയ പന്ത് പഞ്ച് ചെയ്‌ത് അകറ്റാനുള്ള വെനിസ്വേലന്‍ കീപ്പര്‍ റഫേല്‍ റോമോയുടെ ശ്രമം പിഴച്ചു.
പന്ത് ലഭിച്ച ഓട്ടമെന്‍ഡിക്ക് ഓപ്പണ്‍ പോസ്റ്റിലേക്ക് ഇതു തട്ടിയിടേണ്ട ആവശ്യം മാത്രമേ ഉണ്ടായിരുന്നൊള്ളൂ. രണ്ടാം പകുതിയിലാണ് വെനസ്വേല ഒപ്പം പിടിച്ചത്. യെഫേഴ്‌സന്‍ സേറ്റല്‍ഡോയുടെ പാസില്‍ ഹെഡറിലൂടെയാണ് റോണ്ടന്‍ പന്ത് വലയിലെത്തിച്ചത്. സമനില തകര്‍ക്കാന്‍ ഇരു ടീമുകളും ശ്രമിച്ചുവെങ്കിലും ഗോളൊഴിഞ്ഞു നിന്നു.
അര്‍ജന്‍റീനയുടെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് പുറത്തിരുന്ന മത്സരത്തില്‍ ടീമിന്‍റെ വലകാത്ത ഗെറോണിമോ റുല്ലിയുടെ പ്രകടനം എടുത്തുപറയേണ്ടതാണ്. ഗോളെന്നുറച്ച നിരവധി ഷോട്ടുകളാണ് താരം നിഷ്പ്രഭമാക്കിയത്.
ALSO READ:'അവിശ്വസനീയമായിരുന്നു നിങ്ങളുടെ യാത്ര, അതിന് സാക്ഷ്യം വഹിക്കാനായത് വലിയ ബഹുമതി'; നദാലിന്‍റെ വിരമിക്കല്‍ പ്രഖ്യാപനത്തില്‍ റൊണാള്‍ഡോ
മത്സരത്തില്‍ സമനില വഴങ്ങിയെങ്കിലും 10 ടീമുകള്‍ പരസ്‌പരം മത്സരിക്കുന്ന സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യത റൗണ്ടില്‍ പോയിന്‍റ് ടേബിളില്‍ ഒന്നാമത് തന്നെ അര്‍ജന്‍റീനയുണ്ട്. ഒമ്പത് മത്സരങ്ങളില്‍ നിന്നും 19 പോയിന്‍റാണ് ടീമിനുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്നുതന്നെ 11 പോയിന്‍റുമായി ഏഴാമതാണ് വെനസ്വേല.